You are currently viewing 2024ലെ പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2024ലെ പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രശസ്ത കഥാകാരനും സംവിധായകനുമായ പി. പദ്മരാജന്റെ സ്മരണാര്‍ഥം നല്‍കുന്ന 34-ാമത് പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്.

സാഹിത്യവിഭാഗം 2024ലെ മികച്ച നോ ലിസ്റ്റായി എസ്. ഹരീഷ് തിരഞ്ഞെടുക്കപ്പെട്ടു. പട്ടുനൂല്‍പ്പുഴു എന്ന നോവല്‍ അദ്ദേഹത്തിന് പുരസ്‌കാരം നേടി. മികച്ച കഥാകൃത്തായി പി.എസ്. റഫീക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇടമലയിലെ യാക്കൂബ് എന്ന ചെറുകഥയാണ് അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്തത്.

സാഹിത്യപുരസ്‌കാരങ്ങള്‍ തിരഞ്ഞെടച്ചത് ഉണ്ണി ആര്‍ അധ്യക്ഷനായ ജ്യൂറി സംഘം ആയിരുന്നു. ജി.ആര്‍. ഇന്ദുഗോപന്‍, പ്രദീപ് പനങ്ങാട് എന്നിവരും സമിതിയില്‍ അംഗങ്ങളായിരുന്നു.

ചലച്ചിത്രവിഭാഗം ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിനായി ഫാസില്‍ മുഹമ്മദ് മികച്ച സംവിധായകനും തിരക്കഥാകൃത്തും എന്ന നിലയില്‍ ഇരട്ടപുരസ്‌കാരം നേടി.
ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ടി.കെ. രാജീവ്‌കുമാറിന്റെ അധ്യക്ഷത്വത്തില്‍ വിജയകൃഷ്ണനും എസ്. കുമാറുമടങ്ങുന്ന സമിതിയാണ് തീരുമാനിച്ചത്.

പ്രത്യേക പുരസ്‌കാരം പുതുമുഖ രചയിതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ രചനയ്ക്ക് നല്‍കുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ടെയില്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരം വൈറസ് എന്ന നോവലിന് ഐശ്വര്യ കമലക്ക് ലഭിച്ചു.

Leave a Reply