മാലിന്യത്തിൽ നിന്ന് പ്രകൃതി വാതകം ഉത്പാദിപ്പിക്കാൻ ബ്രഹ്മപുരത്ത് സിഎൻജി പ്ലാന്റ് സ്ഥാപിക്കും

മാലിന്യത്തിൽ നിന്ന് പ്രകൃതി വാതകം ഉത്പാദിപ്പിക്കാൻ ബ്രഹ്മപുരത്ത് സിഎൻജി പ്ലാന്റ് സ്ഥാപിക്കും മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവർ ബിപിസിഎൽ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സംസ്ഥാന സർക്കാർ ബ്രഹ്മപുരത്ത് പദ്ധതിക്കായി…

Continue Readingമാലിന്യത്തിൽ നിന്ന് പ്രകൃതി വാതകം ഉത്പാദിപ്പിക്കാൻ ബ്രഹ്മപുരത്ത് സിഎൻജി പ്ലാന്റ് സ്ഥാപിക്കും

വന്ദേ ഭാരത് എക്‌സ്പ്രസിന് കേരളത്തിൽ രണ്ട് അധിക സ്റ്റോപ്പുകൾ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • Post author:
  • Post category:Kerala
  • Post comments:0 Comments

വന്ദേ ഭാരത് എക്‌സ്പ്രസിന് തിരുവല്ലയിലും തിരൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. സംസ്ഥാനത്തിന്റെ മധ്യഭാഗത്തും വടക്കുഭാഗത്തും സ്ഥിതി ചെയ്യുന്ന സ്റ്റോപ്പുകൾ യാത്രക്കാർക്ക് വലിയ അനുഗ്രഹമാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഈ സ്റ്റോപ്പുകളിൽ നിന്ന്…

Continue Readingവന്ദേ ഭാരത് എക്‌സ്പ്രസിന് കേരളത്തിൽ രണ്ട് അധിക സ്റ്റോപ്പുകൾ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വിവാഹമോചന നിരക്ക് ലോകത്ത് എറ്റവും കുറവ് ഇന്ത്യയിൽ,എറ്റവും കൂടുതൽ പോർച്ചുഗലിൽ

  • Post author:
  • Post category:World
  • Post comments:0 Comments

വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് വിവാഹമോചന നിരക്ക് ഇന്ത്യയിൽ വെറും 1 ശതമാനം മാത്രം, പോർച്ചുഗലിൽ ഇത് 94 ശതമാനവും. ബന്ധങ്ങൾ സംരക്ഷിക്കുന്നതിലും കുടുംബ വ്യവസ്ഥകളും മൂല്യങ്ങളും നിലനിർത്തുന്നതിലും ഇന്ത്യ ലോകത്തിന്റെ മുൻപന്തിയിലാണ് എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു…

Continue Readingവിവാഹമോചന നിരക്ക് ലോകത്ത് എറ്റവും കുറവ് ഇന്ത്യയിൽ,എറ്റവും കൂടുതൽ പോർച്ചുഗലിൽ

ഫാസ്ടാഗ് പ്രതിദിന ടോൾ കളക്ഷൻ 193.15 193.15 കോടി രൂപയിലെത്തി

ഫാസ്ടാഗ് സംവിധാനത്തിലൂടെയുള്ള പ്രതിദിന ടോൾ കളക്ഷൻ ഏപ്രിൽ 29ന് എക്കാലത്തെയും ഉയർന്ന നിരക്കായ 193.15 കോടി രൂപയിലെത്തി.ഒറ്റ ദിവസം 1.16 കോടി ഇടപാടുകൾ നടന്നതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ചൊവ്വാഴ്ച അറിയിച്ചു. 2021 ഫെബ്രുവരിയിൽ സർക്കാർ ഫാസ്‌ടാഗ്…

Continue Readingഫാസ്ടാഗ് പ്രതിദിന ടോൾ കളക്ഷൻ 193.15 193.15 കോടി രൂപയിലെത്തി

റീലുകളുടെമേൽ ഉപേയാക്താക്കൾക്ക് കൂടുതൽ നിയന്ത്രണമനുവദിച്ച് ഫേസ്ബുക്ക്.

ഏത് തരത്തിലുള്ള വീഡിയോകളാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് എന്നതനുസരിച്ച് റീലുകളുടെമേൽ പുതിയ നിയന്ത്രണങ്ങൾ നൽകുന്നഫീച്ചർ ഫേസ്ബുക്ക് പുറത്തിറക്കി. വീഡിയോ പ്ലെയറിന്റെ ചുവടെയുള്ള ത്രീ-ഡോട്ട് മെനുവിൽ നിങ്ങൾ ടാപ്പുചെയ്യുമ്പോൾ, "കൂടുതൽ കാണിക്കുക", "കുറവ് കാണിക്കുക" എന്നിങ്ങനെയുള്ള രണ്ട് പുതിയ ഓപ്ഷനുകൾ കാണാൻ സാധിക്കും.…

Continue Readingറീലുകളുടെമേൽ ഉപേയാക്താക്കൾക്ക് കൂടുതൽ നിയന്ത്രണമനുവദിച്ച് ഫേസ്ബുക്ക്.

ക്ലബ്ബിന്റെ അനുവാദമില്ലാതെ സൗദി സന്ദർശിച്ചതിനു മെസ്സിയെ സസ്പെൻഡ് ചെയ്തു

ക്ലബ്ബിന്റെ പരിശീലനം ഒഴിവാക്കി സൗദി സന്ദർശനത്തിനായി പോയ ലയണൽ മെസ്സിയെ പിഎസ്ജി സസ്പെൻഡ് ചെയ്തു. വിസിറ്റ് സൗദിയുടെ പ്രമോട്ടറാണ് അർജന്റീനിയൻ ഫോർവേഡ്.കരാറിലെ വ്യവസ്ഥ അനുസരിച്ച് സൗദി സന്ദർശിക്കുകയും തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ സൗദിയാത്രയ്ക്ക് ക്ലബ്ബിന്റെ അംഗീകാരം…

Continue Readingക്ലബ്ബിന്റെ അനുവാദമില്ലാതെ സൗദി സന്ദർശിച്ചതിനു മെസ്സിയെ സസ്പെൻഡ് ചെയ്തു

കളിക്കിടയിൽ രൂക്ഷമായ തർക്കം:വിരാട് കോഹ്‌ലിക്കും ഗൗതം ഗംഭീറിനും കനത്ത പിഴ ചുമത്തി.

ഐപിഎൽ 2023 മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്റർ, ഗൗതം ഗംഭീർ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റിംഗ് താരം വിരാട് കോഹ്‌ലി, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ബൗളർ നവീൻ ഉൾ ഹഖ് എന്നിവർക്ക് പിഴ ചുമത്തി. എൽ‌എസ്‌ജിയും ആർ‌സി‌ബിയും…

Continue Readingകളിക്കിടയിൽ രൂക്ഷമായ തർക്കം:വിരാട് കോഹ്‌ലിക്കും ഗൗതം ഗംഭീറിനും കനത്ത പിഴ ചുമത്തി.

ആർട്ടിക് മേഖലയിൽ മൂടൽ മഞ്ഞ് വർദ്ധിക്കുന്നു; കപ്പലുകൾക്ക് വഴിമുട്ടുന്നു

ചൂട് കൂടുന്നതും കടൽ മഞ്ഞ് ഉരുകുന്നതും ആർട്ടിക് പ്രദേശത്ത് മൂടൽമഞ്ഞ് വർദ്ധിപ്പിക്കുകയും ട്രാൻസ്-ആർട്ടിക് ഷിപ്പിംഗിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.ഇത് ഷിപ്പിങ്ങ്
കമ്പനികൾക്ക് ചെലവ് വർദ്ധിപ്പിക്കുന്നു.

ആർട്ടിക് പ്രദേശംചൂടാകുകയും കടൽ ലിലെ ഹിമപാളികൾ ഉരുകുകയും ചെയ്യുന്നതിനാൽ, ട്രാൻസ്-ആർട്ടിക് ഷിപ്പിംഗ് വർദ്ധിച്ചു, ഇത് യാത്രാ സമയവും അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ ചെലവും കുറച്ചു. എന്നിരുന്നാലും, ഐസ് അപ്രത്യക്ഷമാകുമ്പോൾ ആർട്ടിക് സമുദ്രത്തിൽ മൂടൽമഞ്ഞ് വർദ്ധിക്കുകയും ദൃശ്യപരത കുറയ്ക്കുകയും അപകടകരമായ ഹിമപാളികളിൽ തട്ടാതിരിക്കാൻ കപ്പലുകൾ വേഗത കുറയ്ക്കണ്ടിയും വരുമ്പോൾ കാലതാമസമുണ്ടാക്കുകയും ഷിപ്പിങ്ങ്
കമ്പനികൾക്ക് നഷ്ടം ഉണ്ടാകുകയും ചെയ്യുന്നുവെന്ന് ഒരു പുതിയ പഠനം കണ്ടെത്തി,തുടർന്ന് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സിൽ ഈ പഠനം പ്രസിദ്ധീകരിച്ചു,

ആർട്ടിക് സമുദ്രത്തിലെ മഞ്ഞ് പതിറ്റാണ്ടുകളായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് രണ്ട് പുതിയ സമുദ്രപാതകൾക്ക് വഴി തുറന്നു. വടക്ക് പടിഞ്ഞാറൻ സമുദ്രപാതയും, വടക്കൻ സമുദ്രപാതയും. ഇത് കാരണം ഐസ് ബ്രേക്കർ ഇല്ലാത്ത കപ്പലുകൾ പ്പോലും തെക്കോട്ടുള്ള പനാമയും സൂയസ് കനാലുകളും ഒഴിവാക്കുന്നു. എന്നാൽ ഐസ് ഉരുകുമ്പോൾ, തണുത്ത വായു കൂടുതൽ ചൂടുള്ള വെള്ളത്തിലേക്ക് കടന്ന് ചെല്ലുന്നു, കൂടാതെ ആ പുതിയ പാതകളിൽ ചൂടുള്ള നീരാവി മൂടൽമഞ്ഞായി ഘനീഭവിക്കുന്നു. മൂടൽമഞ്ഞുള്ളതും ദൃശ്യപരത കുറഞ്ഞതുമായ വഴികളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് മറഞ്ഞിരിക്കുന്ന മഞ്ഞുകട്ടകൾ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.

“ആർട്ടിക്കിലെ ഷിപ്പിംഗിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്, മൂടൽമഞ്ഞ് ഒരു പ്രധാന വെല്ലുവിളി ഉയർത്തും,” ചൈനയിലെ ഓഷ്യൻ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്കൽ ഓഷ്യാനോഗ്രാഫറും പഠനത്തിന്റെ രചയിതാവുമായ സിയാൻയോ ചെൻ പറഞ്ഞു. “ആർട്ടിക്കിലുടനീളം ഷിപ്പിംഗ് റൂട്ടുകൾ രൂപകൽപ്പന ചെയ്യുമ്പോൾ, മൂടൽമഞ്ഞിന്റെ ആഘാതം പരിഗണിക്കേണ്ടതുണ്ട്.”

ആർട്ടിക് ഷിപ്പിംഗ് റൂട്ടുകളിലെ മൂടൽമഞ്ഞിന്റെ അവസ്ഥയെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കാനും 21-ാം നൂറ്റാണ്ടിലെ സാഹചര്യങ്ങൾ എങ്ങനെ മാറുമെന്ന് മനസ്സിലാക്കാനും, ഗവേഷകർ 1979 മുതൽ 2018 വരെ ശേഖരിച്ച ആർട്ടിക് മൂടൽമഞ്ഞിനെക്കുറിച്ചുള്ള ഡാറ്റയും കാലാവസ്ഥാ പ്രവചനങ്ങളും ഉപയോഗിച്ചു. കപ്പൽ ഗതാഗതത്തിന് മൂടൽമഞ്ഞ് കുറവുള്ള ഇതര റൂട്ടുകളും ഗവേഷകർ പരിഗണിച്ചൂ.

വടക്കൻ കടൽ പാതയിലെ കപ്പലുകളേക്കാൾ വടക്കുപടിഞ്ഞാറൻ പാത മുറിച്ചുകടക്കുന്ന കപ്പലുകൾക്ക് മൂടൽമഞ്ഞ് നേരിടാൻ സാധ്യതയുണ്ടെന്ന് അവർ കണ്ടെത്തി. പനാമ കനാൽ ഒഴിവാക്കുന്ന വടക്കുപടിഞ്ഞാറൻ പാതയിലെ മൂടൽമഞ്ഞ് കൂടുതലായും സ്ഥിരതയോടെയും കാണപ്പെടുന്നു, അതിനാൽ കപ്പൽയാത്ര സമയം മൂന്ന് ദിവസം വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. സൂയസ് കനാൽ ഒഴിവാക്കി, മൂടൽമഞ്ഞ് കുറവായ വടക്കൻ കടൽ റൂട്ടിലെ യാത്രാ സമയം ഒരു ദിവസത്തിൽ കൂടുതൽ അധികമെടുക്കില്ല എന്ന് കണ്ടെത്തി. പഠനമനുസരിച്ച്, കടൽ പാതകൾ ഹിമപാളികൾ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ നിന്ന് അകന്നുപോയാൽ, രണ്ട് പാതകളിലും മൂടൽമഞ്ഞ് കുറയും.

മൂടൽമഞ്ഞ് ഇതിനകം തന്നെ പുതിയ ആർട്ടിക് കടൽപാതകൾ നേടി തന്ന സമയലാഭം കുറയ്ക്കുന്നു; മൂടൽമഞ്ഞുള്ള ദിവസങ്ങളിൽ ഷിപ്പിംഗ് വേഗത തെളിഞ്ഞ ദിവസങ്ങളേക്കാൾ കുറവാണ്, ചെൻ കണ്ടെത്തി. വലിയ കണ്ടെയ്‌നർ കപ്പലുകളുടെ പ്രതിദിന പ്രവർത്തനച്ചെലവ് സാധാരണയായി $50,000 മുതൽ $150,000 വരെ ആകുമ്പോൾ, മൂടൽമഞ്ഞ് കാരണം ഒന്നിലധികം ദിവസത്തെ കാലതാമസം ട്രാൻസ്-ആർട്ടിക് ഷിപ്പിങ്ങിൻ്റെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇതിന് പരിഹാരമായി സമുദ്ര പാതകൾ പുനർ ക്രമീകരിച്ചില്ലെങ്കിൽ ഷിപ്പിംഗ് മേഖല പ്രതിസന്ധിയിലാക്കും.

(more…)

Continue Readingആർട്ടിക് മേഖലയിൽ മൂടൽ മഞ്ഞ് വർദ്ധിക്കുന്നു; കപ്പലുകൾക്ക് വഴിമുട്ടുന്നു

ഗാർമിൻ ഫോർറണ്ണർ 965 സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

ഗാർമിൻ ഇന്ത്യയിൽ ഫോർറണ്ണർ 965 സ്മാർട്ട് വാച്ച് പുറത്തിറക്കി. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന് ഒരു എഎംഓഎൽഇഡി (AMOLED) ഡിസ്‌പ്ലേ ഉണ്ട്, അത് കൂടുതൽ തെളിച്ചവും കൂടുതൽ വർണ്ണ ചാതുര്യവും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, സോളാർ ചാർജിംഗ് ഫീച്ചർ കമ്പനി ഉപേക്ഷിച്ചു. പുതിയ…

Continue Readingഗാർമിൻ ഫോർറണ്ണർ 965 സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് ഇല്ലാതെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുതിയ ഫോണിലേക്ക് മാറ്റാം

ഗൂഗിൾ ഡ്രൈവിൽ ചാറ്റ് ബാക്കപ്പ് ചെയ്യാതെ തന്നെ തങ്ങളുടെ ചാറ്റുകൾ പുതിയ ഉപകരണത്തിലേക്ക് സുരക്ഷിതമായി ക്യുആർ കോഡ് സ്‌കാൻ ചെയ്ത് കൈമാറാൻ വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഉപയോക്താക്കളെ അനുവദിച്ചേക്കുംആൻഡ്രോയിഡിനായുളള ഈ ഫീച്ചർ നിലവിൽ പരീക്ഷണഘട്ടത്തിലാണെന്ന്ഡബ്ലിയുഎബീറ്റാ ഇൻഫോ (WABetaInfo)പറയുന്നു. വാട്ട്‌സ്ആപ്പിലെ സെറ്റിംഗ്സ്>ചാറ്റുകൾ>ചാറ്റ് ട്രാൻസ്ഫർ…

Continue Readingഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് ഇല്ലാതെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ പുതിയ ഫോണിലേക്ക് മാറ്റാം