You are currently viewing പാലക്കാട്: സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

പാലക്കാട്: സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

പാലക്കാട് ജില്ലയിലെ പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റ് ബാലഗംഗാധരൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. അദ്ദേഹത്തെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഔദ്യോഗികമായി സ്വീകരിച്ചു.

സിപിഎമ്മിനുള്ളിൽ സത്യം പറഞ്ഞതിനാൽ തന്നെ പലപ്പോഴും മാറ്റി നിർത്തിയിരുന്നുവെന്നും, പാർട്ടി വ്യക്തിയധിഷ്ടിതമായ രീതിയിൽ പ്രവർത്തിക്കുന്നതിനെ തുടർന്നാണ് സിപിഎം വിട്ടതെന്നും ബാലഗംഗാധരൻ പറഞ്ഞു. ജനപ്രതിനിധിയായുള്ള തന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടിക്കുള്ളിൽ വേണ്ട പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബാലഗംഗാധരന്റെ ബിജെപി പ്രവേശനം ജില്ലയിലെ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Leave a Reply