
പാലക്കാട്: മുണ്ടൂർ–ചെർപ്പുളശേരി സംസ്ഥാന പാതയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കുണ്ടളശേരി ഗവൺമെന്റ് എൽ.പി സ്കൂളിലെ അധ്യാപികയായ സുശീല (50) ആണ് മരിച്ചത്.

നിയന്ത്രണം വിട്ട കാർ ആദ്യം ഒരു ബൈക്കിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിലൂടെ വരികയായിരുന്ന ഓട്ടോയിലേക്ക് ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. അപകടസമയത്ത് ഓട്ടോയിൽ യാത്രക്കാരിയായിരുന്ന സുശീലക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവം കണ്ട് സമീപവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ച് സുശീലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റ് ചിലർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.