
സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വോട്ടർമാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. വോട്ട് ചെയ്യാൻ അർഹരായ ജീവനക്കാർക്ക് അവധി നൽകാനാവാത്ത സാഹചര്യത്തിൽ, വോട്ട് ചെയ്യാൻ അനുമതി നൽകണമെന്നും കമ്മീഷൻ ബന്ധപ്പെട്ട അധികാരികളോട് നിർദേശിച്ചു.
സ്വന്തം ജില്ലയ്ക്ക് പുറത്താണ് ജോലിചെയ്യുന്നതെങ്കിലും വോട്ട് ചെയ്യാൻ, വോട്ടെടുപ്പ് ദിവസങ്ങളിൽ സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ എത്തി വോട്ട് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതിയും സ്ഥാപനങ്ങൾ നൽകണമെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
വോട്ടർമാർക്ക് തടസമില്ലാതെ ജനാധിപത്യ അവകാശം വിനിയോഗിക്കാനായുള്ള നടപടികളുടെ ഭാഗമായാണ് കമ്മീഷൻ ഈ ശക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
