ന്യൂഡെൽഹി:ഇന്ത്യയുടെ ബാഹ്യ ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (RAW) ന്റെ പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിനെ കേന്ദ്ര സർക്കാർ നിയമിച്ചു.
1989 ബാച്ച് പഞ്ചാബ് കേഡറിലെ ഉദ്യോഗസ്ഥനായ ജെയിൻ, നിലവിൽ ഉള്ള മേധാവി രവി സിംഹയുടെ സ്ഥാനം ഏറ്റെടുക്കും. രവി സിംഹയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതിനാലാണ് പുതിയ നിയമനം.