You are currently viewing പാരീസ് ഒളിമ്പിക്‌സ് : ഹോക്കിയിൽ ഇന്ത്യ  വെങ്കല മെഡൽ നേടി

പാരീസ് ഒളിമ്പിക്‌സ് : ഹോക്കിയിൽ ഇന്ത്യ  വെങ്കല മെഡൽ നേടി

ആവേശകരമായ ഏറ്റുമുട്ടലിൽ സ്‌പെയിനിനെ 2-1ന് പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് പാരീസ് ഒളിമ്പിക്‌സിൽ  വെങ്കല മെഡൽ ഉറപ്പിച്ചു.  2020 ടോക്കിയോ ഒളിമ്പിക്‌സിൽ  ഇന്ത്യൻ ടീം വെങ്കലം നേടിയതിനാൽ ഇത് മുംബാക്ക് ടു ബാക്ക് വിജയമായിരുന്നു

   1968ലും 1972ലുമാണ് ഇന്ത്യ അവസാനമായി ഈ നേട്ടം കൈവരിച്ചത്. ഈ വിജയത്തോടെ ഇന്ത്യയ്ക്ക് റെക്കോർഡ് 13 ഒളിമ്പിക് ഹോക്കി മെഡലുകളായി.

 കളിയുടെ തുടക്കത്തിൽ തന്നെ ടീം പിന്നിലായപ്പോൾ ഇന്ത്യക്കായി രണ്ട് ഗോളുകളും നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് മത്സരത്തിലെ ഹീറോയായി.  അന്താരാഷ്‌ട്ര ഹോക്കിയിൽ നിന്ന് വിരമിക്കുന്ന ഇന്ത്യയുടെ  ഗോൾകീപ്പർ ശ്രീജേഷിന് ഉചിതമായ വിടവാങ്ങൽ കൂടിയാണ് ഈ വിജയം.

Leave a Reply