എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജി വെച്ചു. ശരത് പവാറിനാണ് രാജി കത്ത് കൈമാറിയത്. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എൻ.സി.പിയിൽ തർക്കങ്ങൾ നിലനിന്നിരുന്നു.എന്നാൽ രാജി സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു
ശശീന്ദ്രൻ വിഭാഗം നടത്തിയ നീക്കമാണ് ചാക്കോയുടെ രാജിയിൽ കലാശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. പി.സി ചാക്കോ അധ്യക്ഷ സ്ഥാനം രാജി വെക്കണം എന്നും തോമസ് കെ തോമസിനെ പകരം അധ്യക്ഷനാക്കണം എന്നും ശശീന്ദ്രൻ വിഭാഗം ആവശ്യപ്പെട്ടിരുന്നു. പാർട്ടി പിളരുമെന്ന സാഹചര്യത്തിലാണ് രാജി നീക്കം എന്നും പറയപ്പെടുന്നു
.
പി.സി. ചാക്കോ കോൺഗ്രസ്സിലെ മുതിർന്ന നേതാവായിരുന്നു. അദ്ദേഹം കേരളത്തിൽ നിന്ന് നാല് തവണ ലോക്സഭാംഗമായിട്ടുണ്ട്. 2021 മാർച്ച് 10ന് കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ നിന്ന് രാജി പ്രഖ്യാപിച്ചു അദ്ദേഹം പാർട്ടി വിട്ടു

പിസി ചാക്കോ/ ഫോട്ടോ -ട്വിറ്റർ