You are currently viewing കുണ്ടറയിൽ വ്യവസായ പാർക്ക് ആരംഭിക്കണമെന്ന് പി.സി. വിഷ്ണു‌നാഥ് എംഎൽഎ

കുണ്ടറയിൽ വ്യവസായ പാർക്ക് ആരംഭിക്കണമെന്ന് പി.സി. വിഷ്ണു‌നാഥ് എംഎൽഎ

  • Post author:
  • Post category:Kerala
  • Post comments:0 Comments

കുണ്ടറ: മണ്ഡലത്തിൽ വ്യവസായ പാർക്ക് ആരംഭിക്കണമെന്ന് പി.സി. വിഷ്ണു‌നാഥ് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. ധനാഭ്യർഥന ചർച്ചയിലെ പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.

സ്വാതന്ത്ര്യത്തിന് മുൻപുമുതലേ വ്യവസായപ്രാധാന്യമുള്ള പ്രദേശമായ കുണ്ടറയിൽ നിരവധി പ്രശസ്ത സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. കേരള സിറാമിക്‌സ്, അലിൻഡ്, ട്രാവൻകൂർ കെമിക്കൽസ്, കെൽ ഫാക്‌ടറി തുടങ്ങിയവ ഇവിടുത്തെ സമ്പദ്‌വ്യവസ്ഥയ്ക്കു പ്രാധാന്യമേകിയ സ്ഥാപനങ്ങളായിരുന്നു.

വ്യവസായശാലകളുടെ വികസനസാധ്യതയെ പൂർണമായി പ്രയോജനപ്പെടുത്തി പഴയ പ്രതാപം വീണ്ടെടുക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഇതിന് അനുയോജ്യമായ സ്ഥലങ്ങൾ ഉൾപ്പെടുത്തി വ്യവസായ പാർക്ക് സ്ഥാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്റെ നിർദ്ദേശത്തോട് പ്രതികരിച്ച വ്യവസായമന്ത്രി, പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കാൻ മാപ്പിംഗ് നടത്തുമെന്ന് വ്യക്തമാക്കി. കൂടാതെ, സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് കുണ്ടറയിൽ പുതിയ വ്യവസായ സംരംഭങ്ങൾ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം മറുപടിപ്രസംഗത്തിൽ വ്യക്തമാക്കി.

Leave a Reply