ന്യൂയോർക്ക് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എൻവയോൺമെൻ്റൽ കൺസർവേഷൻ (ഡിഇസി) പിടികൂടിയതിനെത്തുടർന്ന് സോഷ്യൽ മീഡിയ സെൻസേഷനായിരുന്ന പീനട്ട് എന്ന പേരിൽ അറിയപ്പെടുന്ന അണ്ണാനെ ദയാവധം ചെയ്തു. പീനട്ടിനെ പിടിച്ചെടുക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥന് കടിയേറ്റിരുന്നു, തുടർന്ന് പേ വിഷബാധ പരിശോധിക്കാൻ വേണ്ടിയാണ് ദയാവധം ആവശ്യമായി വന്നത്.പരിസ്ഥിതി വകുപ്പും ചെമുങ് കൗണ്ടി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്തും വെള്ളിയാഴ്ച പീനട്ടിന്റെ മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട് പറയുന്നു.
പീനട്ടിൻ്റെ ഉടമ മാർക്ക് ലോംഗോ തീരുമാനത്തിൽ അഗാധമായ ദുഃഖവും രോഷവും പ്രകടിപ്പിച്ചു. പീനട്ട് ഒരു പ്രിയപ്പെട്ട കൂട്ടാളിയാണെന്നും ,ഏഴ് വർഷമായി താൻ വളർത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അണ്ണാൻ നന്നായി പരിപാലിക്കപ്പെട്ടിരുന്നുവെന്നും പൊതു സുരക്ഷയ്ക്ക് ഒരു പൊതുസുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഇല്ലായിരുന്നു എന്ന് ലോംഗോ പറഞ്ഞു.
പീനട്ടിന് പുറമെ ഫ്രെഡ് എന്ന മരപ്പട്ടിയെയും ലോംഗോയുടെ വസതിയിൽ നിന്ന് പിടിച്ചെടുത്തു. മൃഗങ്ങളെ ദയാവധം ചെയ്യാനുള്ള ഡിഇസിയുടെ തീരുമാനം സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമിട്ടു, പലരും ലോംഗോയോട് അനുഭാവം പ്രകടിപ്പിക്കുകയും അത്തരം അങ്ങേയറ്റത്തെ നടപടികളുടെ ആവശ്യകതയെ ചോദ്യം ചെയ്യുകയും ചെയ്തു.
അവരുടെ പ്രവർത്തനങ്ങൾക്ക് ഡിഇസി ഇതുവരെ വിശദമായ വിശദീകരണം നൽകിയിട്ടില്ല, എന്നാൽ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള തങ്ങളുടെ തീരുമാനത്തെ അവർ ന്യായീകരിച്ചു.