തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നി
ന്ന് പാര്‍ട് ടൈം ജീവനക്കാരായി വിരമിച്ചവരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു.പ്രതിമാസം 2760 രൂപയില്‍ നിന്ന് 4583 രൂപയാണ് പെന്‍ഷന്‍ വര്‍ധനവ്.ഇതിനൊപ്പം വിരമിച്ച പാര്‍ട് ടൈം ജീവനക്കാരുടെ കുടുംബങ്ങള്‍ ക്ക് ചരിത്രത്തില്‍ ആദ്യമായി കുടുംബ പെന്‍ ഷന്‍ ഏര്‍പ്പെടുത്താനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
പാര്‍ട് ടൈം ജീവനക്കാരുടെ കുടുംബ പെന്‍ ഷന്‍ പ്രതിമാസം 3375 രൂപയായിരിക്കും. ഏറെ നാളായുള്ള ജീവനക്കാരുടെ ആവശ്യമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാ ക്ഷാത്കരിച്ചത്.ചരിത്രത്തില്‍ ആദ്യമായി എ ക്‌സ്‌ഗ്രേഷ്യാ ഇന്‍ല്യൂ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത്.2011 ഫെബ്രുവരി 1 നും 2017 മാര്‍ച്ച് 14നും ഇടയില്‍ വിരമിച്ച എക്‌സ്‌ഗ്രേഷ്യ ഇന്‍ല്യൂ പെന്‍ഷന്‍ കാരുടെ കുടുംബങ്ങള്‍ക്കാണ് പ്രതിമാസം 4583 രൂപ ഫാമിലി പെന്‍ഷന്‍ അനുവദിച്ചത്. ഇതേ കാലയളവില്‍ വിരമിച്ച എക്‌സ്‌ഗ്രേഷ്യ ഇന്‍ല്യൂ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ തുക യും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 2760 രൂപ യായിരുന്നത് 4585 രൂപയായാണ് വര്‍ധിപ്പിച്ചത്.
1985 ഏപ്രില്‍ 1നു മുമ്പ് വിരമിച്ച എക്‌സ് ഗ്രേ ഷ്യാ ഇന്‍ല്യൂ പെന്‍ഷന്‍കാരുടെ പ്രതിമാസ പെന്‍ഷന്‍ 4340 രൂപയില്‍ നിന്ന് 5262 രൂപ ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.ഏപ്രില്‍ 1നും 2017 മാbര്‍ച്ച് 13നും ഇടയില്‍ വിരമിച്ച തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കു ടുംബങ്ങള്‍ക്കുള്ള കുടുംബ പെന്‍ഷനും വര്‍ ധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 4340 രൂപയില്‍ നി ന്നും 5262 രൂപയായാണ് വര്‍ധിപ്പിച്ചത്.
