
പാലക്കാട്: യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ച് തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിന്റെ കോച്ച് ഘടന സ്ഥിരമായി പരിഷ്കരിച്ചതായി റെയിൽവേ അറിയിച്ചു.

തീരുമാനത്തിന്റെ ഭാഗമായി ഒരു അധിക എ.സി. ത്രീ-ടയർ കോച്ചും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ചും ട്രെയിനിൽ സ്ഥിരമായി കൂട്ടിച്ചേർക്കും. ഇതോടെ ട്രെയിനിലെ മൊത്തം കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 16 ആയി വർധിച്ചു.
പരിഷ്കരിച്ച കോച്ച് ഘടന തിരുവനന്തപുരം നോർത്തിൽ നിന്ന് 2025 ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വരും. നിലമ്പൂർ റോഡിൽ നിന്ന് 2026 ജനുവരി 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക.
യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും അധിക യാത്രാസൗകര്യങ്ങളും നൽകുന്നതിന്, പ്രത്യേകിച്ച് തിരക്കേറിയ യാത്രാ കാലങ്ങളിൽ, ഈ കോച്ച് വർധനവ് സഹായകരമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.