കൊച്ചി: നഗരസഭയിലെ പൊതു ജനങ്ങളുടെ പരാതികളും തർക്കങ്ങളും പരിഹരിക്കുന്നതിന് ഒരു പുതിയ സംവിധാനം നിലവിൽ വരുന്നു. നഗരസഭയുടെ മുഖ്യ ഓഫീസിനോടൊപ്പം ആറ് മേഖലാ ഓഫീസുകൾ ഉൾപ്പെടുത്തി, ഒരു സ്ഥിരം പരാതി പരിഹാര അദാലത്ത് ആരംഭിക്കുകയാണ്. ഈ അദാലത്ത് സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം നൽകും.
നഗരസഭ, കേരള സംസ്ഥാന നിയമ സേവന അതോറിറ്റി, ജില്ലാ നിയമ സേവന അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. 2025 മാർച്ച് 16-ാം തീയതി വൈകുന്നേരം 3:00 മണിക്ക്, എറണാകുളം ഇ.എം.എസ്. മെമ്മോറിയൽ ടൗൺ ഹാളിലെ (മിനി ഹാൾ) ഉദ്ഘാടനം ബഹു. കേരള സംസ്ഥാന നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവ്വഹിക്കും.
നഗരസഭയിൽ നേരത്തെ നൽകിയിട്ടുള്ള പരാതികൾ എന്നാൽ ഇപ്പോഴും പരിഹാരമാകാതെ ഉള്ളവ.
കുടുംബ, അയൽവാസി തർക്കങ്ങൾ പോലെയുള്ള വ്യക്തിഗത പ്രശ്നങ്ങൾ.
സാമൂഹ്യ, ഭരണപരമായ പരാതികൾ എന്നിവ അദാലത്ത് പരിഗണിക്കും
നഗരസഭാ ഓഫീസുകളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിൽ പരാതി നൽകാം. അവ നിയമ സേവന അതോറിറ്റിയിലേക്ക് കൈമാറി, തുടർച്ചയായി അദാലത്തുകൾ സംഘടിപ്പിച്ച് പരിഹാരം നൽകും.
എന്നാൽ നിലവിലുള്ള കോടതിയലക്ഷ്യ കേസുകൾ, ലൈഫ് മിഷൻ സംബന്ധിച്ച വിഷയങ്ങൾ, അതിദാരിദ്ര്യ വിഭാഗം പ്രശ്നങ്ങൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ പരിഗണിക്കില്ല.

കൊച്ചി നഗരത്തിന്റെ ഒരു ദൂരവീക്ഷണം/ഫോട്ടോ -Aswingopinath