ഡൽഹിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിശദീകരിച്ചു. കഴിഞ്ഞ പതിനൊന്നാം തീയതി മുതൽ ഡൽഹിയിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിരുന്നു. ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾക്കും അനുമതി നൽകിയിരുന്നില്ല എന്നും മന്ത്രി പറഞ്ഞു.
പ്രദക്ഷണം നിരോധിച്ചത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സുരക്ഷാകരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരിശിന്റെ വഴിക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് പള്ളി ഗ്രൗണ്ടിലാണ് കുരിശിന്റെ വഴി നടത്തിയത്.
