2024 ജനുവരി 1 മുതൽ കൂടുതൽ സഞ്ചാരികള സ്വാഗതം ചെയ്യാൻ മച്ചു പിച്ചു ഒരുങ്ങുന്നു. പ്രതിദിന സന്ദർശകരുടെ പരിധി 3,800-ൽ നിന്ന് 4,500 ആയി ഉയർത്തും,ചില തീയതികളിൽ 5,600 വരെ അനുവദിക്കും. പാൻഡെമിക്കിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്ന പെറുവിലെ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇതിൻ്റെ പിന്നിലെ ലക്ഷ്യം
ടൂറിസം വർധിപ്പിക്കുന്നതിനും ദുർബലമായ പുരാവസ്തു സൈറ്റിന്റെ സംരക്ഷണത്തിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കാനാണ് പുതിയ പരിധി ലക്ഷ്യമിടുന്നത്. പാൻഡെമിക്കിന് മുമ്പ് 2020 ൽ പെറു 4.5 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്തിരുന്നു. ഈ വർഷം അവസാനത്തോടെ 2.2 ദശലക്ഷം സന്ദർശകർ മാത്രമേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്.
തെക്കൻ-മധ്യ പെറുവിലെ ആൻഡീസ് പർവതനിരകളിൽ 7,710 അടി (2,350 മീറ്റർ) ഉയരത്തിൽ സ്ഥതി ചെയ്യുന്ന ഇങ്കകളുടെ പുരാതന കോട്ട നഗരമാണ് മച്ചു പിച്ചു.15ാം നൂറ്റാണ്ടിലാണ് ഇതിൻ്റെ നിർമ്മാണം നടന്നതെന്ന് വിശ്വസിക്കപെടുന്നു. ഈ നഗരം ആദ്യം കണ്ടെത്തുന്നത് 1911-ൽ യുഎസ് പര്യവേക്ഷകനായ ഹിറാം ബിംഗ്ഹാം ആണ്.
യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ മച്ചു പിച്ചു, തെക്കേ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.ടൂറിസം വളരുമ്പോൾ പ്രാദേശിക സമൂഹങ്ങൾക്കും പ്രയോജനം ലഭിക്കും. ടൂറിസം മേഖല തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് നിലവിലുള്ള സാമ്പത്തിക പുനരുജ്ജീവന ശ്രമങ്ങൾക്ക് പിന്തുണ നല്കും.