ഫിലാഡൽഫിയയിലെ ഒരു സ്‌കൂളിന് സമീപം വ്യാഴാഴ്ച (ഫെബ്രുവരി 23) നടന്ന വെടിവെപ്പിൽ അഞ്ച് കൗമാരക്കാരും 2 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
റിപ്പോർട്ട് അനുസരിച്ച് നഗരത്തിലെ സ്ട്രോബെറി മാൻഷൻ പരിസരത്ത് വൈകുന്നേരം 6:00 ന് തൊട്ടുമുമ്പ് വെടിവെപ്പുണ്ടായി.
2 വയസ്സുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് കൗമാരക്കാരായ ആൺകുട്ടികൾക്കും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരവും ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരവുമാണ്. വെടിയേറ്റ മറ്റെരു വ്യക്തി 31 വയസ്സുള്ള സ്ത്രീയാണെന്ന് പോലീസ് പറഞ്ഞു. അവരുടെ നിലയും തൃപ്തികരമാണ്.
വെടിവയ്പ്പിനുള്ള കാരണം അറിവായിട്ടില്ല, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.