ഫിലിപ്പീൻസ് ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസത്തെ വിസാ ഫ്രീ പ്രവേശനം അനുവദിച്ചതായി പ്രഖ്യാപിച്ചു. 2025 മെയ് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമം അനുസരിച്ച്, ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് ടൂറിസം ആവശ്യത്തിന് 14 ദിവസം വരെ വിസാ ആവശ്യമില്ലാതെ ഫിലിപ്പീൻസ് സന്ദർശിക്കാം.
പ്രധാന വ്യവസ്ഥകൾ ഇപ്രകാരമാണ്,
– യാത്രാവിവരങ്ങൾ തെളിയിക്കുന്ന റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, യാത്രക്കുള്ള മതിയായ പണം എന്നിവ നിർബന്ധമാണ്.
– പാസ്പോർട്ട് കുറഞ്ഞത് ആറുമാസം കാലാവധി ബാക്കി ഉണ്ടാകണം.
– ഈ വിസാ ഫ്രീ പ്രവേശനം കൂടുതൽ ദിവസത്തേക്ക് നീട്ടാനോ മറ്റൊരു വിസായിലേക്ക് മാറ്റാനോ കഴിയില്ല.
ഫിലിപ്പീൻസ് ടൂറിസം രംഗം ശക്തിപ്പെടുത്താനും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ഇന്ത്യൻ പൗരന്മാർക്ക് ഓസ്ട്രേലിയ, ജപ്പാൻ, യു.എസ്., കാനഡ, ഷെൻഗൻ രാജ്യങ്ങൾ, സിംഗപ്പൂർ, യു.കെ. എന്നിവിടങ്ങളിലെ വിസയോ റെസിഡൻസിയോ ഉണ്ടെങ്കിൽ 30 ദിവസം വരെ വിസാ ഫ്രീ പ്രവേശനം ലഭിക്കും എന്നത് കൂടി ശ്രദ്ധേയമാണ്.