സെൻട്രൽ മെക്‌സിക്കോയിൽ ഞായറാഴ്ച തീർഥാടകരുമായി പോയ ബസ് മലിനാൽകോയ്ക്ക് സമീപം മറിഞ്ഞ് 14 പേർ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മെക്‌സിക്കൻ സെക്യൂരിറ്റി സെക്രട്ടേറിയറ്റ് അറിയിച്ചു.
കാപ്പുലിൻ-ചൽമ ഹൈവേയിലാണ് സംഭവം. സംസ്ഥാന പോലീസും മെഡിക്കൽ യൂണിറ്റുകളും സംഭവസ്ഥലത്ത് അതിവേഗം എത്തുകയു പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തിൻ്റെ കാരണം അന്വേഷണത്തിലാണ്, ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം എങ്ങനെ നഷ്ടപ്പെട്ടുവെന്നതിന് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭ്യമല്ല.
ചൽമയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഗ്വാനജുവാട്ടോ സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് യാത്രക്കാരെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെക്സിക്കോ സിറ്റിയുടെ തെക്കുപടിഞ്ഞാറുള്ള ചൽമ ഒരു ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രവും രാജ്യത്തെ തീർത്ഥാടകർക്ക് ഏറ്റവും പ്രധാനപ്പെട്ടതുമാണ്.