
ആലപ്പുഴ: ഇന്ത്യൻ റെയിൽവേ സർവീസിലെ ഉന്നത ഉദ്യോഗസ്ഥനും കേരളത്തിലെ റെയിൽവേ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളതുമായ പയസ് ജോസഫ് (പീച്ചപ്പൻ) നിര്യാതനായി. കൈനകരി കോയിത്തറ–പുത്തൻപുര കുടുംബാംഗവും തറയിൽ അപ്പച്ചന്റെ മകനുമാണ് അദ്ദേഹം.

ആലപ്പുഴയിൽ നിന്ന് ട്രെയിൻ സർവീസുകൾ ആരംഭിച്ച നിർണായക കാലഘട്ടത്തിൽ സതേൺ റെയിൽവേ ട്രാഫിക് സൂപ്രണ്ടായി സേവനമനുഷ്ഠിച്ച പയസ് ജോസഫ്, ആലപ്പുഴ–ചെന്നൈ, ആലപ്പുഴ–ധൻബാദ് ട്രെയിനുകൾ ഇവിടെ നിന്ന് ആരംഭിക്കുന്നതിൽ ശക്തമായ ഇടപെടലുകൾ നടത്തി. ഇതുവഴി ജില്ലയിലെ യാത്രാസൗകര്യങ്ങൾക്കും വ്യാപാര-സാമ്പത്തിക മേഖലകൾക്കും വലിയ ഉണർവ് ലഭിച്ചു.
കേരളത്തിലെ റെയിൽവേ വികസനത്തിന്റെ നാൾവഴികളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ സ്മരണീയമാണെന്ന് റെയിൽവേ രംഗത്തെ സഹപ്രവർത്തകരും പൊതുസമൂഹവും വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ നിര്യാണം റെയിൽവേ മേഖലയ്ക്കും കേരളത്തിനും വലിയ നഷ്ടമാണെന്ന് വിവിധ കേന്ദ്രങ്ങൾ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിൻറെ സംസ്കാരം ചെന്നൈയിൽ നടക്കും