You are currently viewing വെൽഫെയർ പാർട്ടിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ അഭിപ്രായം പറയാതെ പി.കെ. കുഞ്ഞാലിക്കുട്ടി

വെൽഫെയർ പാർട്ടിയെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ അഭിപ്രായം പറയാതെ പി.കെ. കുഞ്ഞാലിക്കുട്ടി

വെൽഫെയർ പാർട്ടിയെ യുഡിഎഫ് മുന്നണിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിൽ വ്യക്തമായ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ,എന്നിരുന്നാലും യുഡിഎഫ് മായി ആശയപരമായി യോജിക്കുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫിനെ വിപുലീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാധാരണഗതിയിൽ യുഡിഎഫിന് അനുകൂലമല്ലാത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഇത്തവണ പതിവ് തെറ്റിച്ച് മുന്നണി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിലൂടെ യുഡിഎഫിന്റെ രാഷ്ട്രീയ നില മെച്ചപ്പെട്ടതായും അദ്ദേഹം വിലയിരുത്തി.നിലവിലെ മുന്നേറ്റം കണക്കിലെടുത്താൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് വിജയം കൈവരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും പി.കെ. കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ചു.

Leave a Reply