തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പ്രധാനഘട്ട അലോട്ട്മെന്റുകൾ പൂർത്തിയായതിനെ തുടർന്നാണ് പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കം കുറിക്കാൻ തീരുമാനമായത്.
