You are currently viewing ഗുജറാത്തിലെ ഓഖ മെയിൻലാൻ്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഗുജറാത്തിലെ ഓഖ മെയിൻലാൻ്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഓഖ മെയിൻലാൻ്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദർശൻ സേതുവിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിർവഹിച്ചു. 980 കോടി രൂപ ചെലവിൽ നിർമ്മിച്ച 2.32 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യത്തെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലമാണിത്.

 “ഓഖ മെയിൻലാൻ്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദർശൻ സേതു ഏകദേശം 980 കോടി രൂപ ചെലവിൽ നിർമ്മിച്ചു.  2.32 കിലോമീറ്റർ ദൂരമുള്ള രാജ്യത്തെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലമാണിത്,എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു

 ശ്രീമദ് ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാൽ അലങ്കരിച്ച ഒരു കാൽപ്പാതയും ഇരുവശത്തും ഭഗവാൻ കൃഷ്ണൻ്റെ ചിത്രങ്ങളും ഉൾക്കൊള്ളുന്ന സവിശേഷമായ രൂപകൽപ്പനയാണ് സുദർശൻ സേതുവിന്.  ഒരു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ പാനലുകളും ഫുട്പാത്തിൻ്റെ മുകൾ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.  ഈ പാലം ഗതാഗതം സുഗമമാക്കുകയും ദ്വാരകയ്ക്കും ബെയ്റ്റ്-ദ്വാരകയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന ഭക്തരുടെ സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.  പാലം പണിയുന്നതിനുമുമ്പ് തീർഥാടകർക്ക് ബെയ്റ്റ് ദ്വാരകയിലെത്താൻ ബോട്ട് ഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു.  ദേവഭൂമി ദ്വാരകയിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായും ഈ  പാലം വർത്തിക്കും.

Leave a Reply