You are currently viewing റോസ്ഗർ മേളയിൽ പ്രധാനമന്ത്രി മോദി 71,000 നിയമന കത്ത് കൈമാറി

റോസ്ഗർ മേളയിൽ പ്രധാനമന്ത്രി മോദി 71,000 നിയമന കത്ത് കൈമാറി

രാഷ്ട്രീയ റോസ്ഗാർ മേളയോടനുബന്ധിച്ച് പുതിയ 71,000 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ വിതരണം ചെയ്തു.

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 70,000-ത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി ലഭിക്കും. പുതുതായി തൊഴിൽ ലഭിച്ച എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി നടക്കുന്നതാണ് റോസ്ഗർ മേള. ഇത് യുവാക്കൾക്ക് തൊഴിൽ അവസരങ്ങളും ദേശീയ വികസനത്തിൽ അവരുടെ പങ്കാളിത്തത്തിനുള്ള വേദിയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തുടനീളം പുതുതായി നിയമിതരായവർ, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർമാർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, ആദായനികുതി ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, സീനിയർ ഡ്രാഫ്റ്റ്സ്മാൻ, ജെഇ/സൂപ്പർവൈസർ, അസിസ്റ്റന്റ് പ്രൊഫസർ, ടീച്ചർ, ലൈബ്രേറിയൻ, നഴ്സ്, പ്രൊബേഷണറി ഓഫീസർമാർ, പിഎ, എംടിഎസ്, എന്നിങ്ങനെ ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള വിവിധ തസ്തികകളിൽ ചേരും.

വിവിധ സർക്കാർ വകുപ്പുകളിൽ പുതിയതായി നിയമിതരായ എല്ലാവർക്കുമായി ഓൺലൈൻ ഓറിയന്റേഷൻ കോഴ്‌സായ കർമ്മയോഗി പ്രാരംഭ് വഴി പരിശീലനം ലഭിക്കും.

Leave a Reply