പ്രധാനമന്ത്രി-സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജനയ്ക്ക് കീഴിൽ നൂതന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയം പുറത്തിറക്കി. റൂഫ്‌ടോപ്പ് സോളാർ ടെക്‌നോളജിയിലെ പുരോഗമനം പ്രോത്സാഹിപ്പിക്കാനും വീട്ടുടമകളെ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
സ്‌കീമിൻ്റെ ഇന്നൊവേറ്റീവ് പ്രോജക്ട് ഘടകത്തിന് കീഴിൽ, റൂഫ്‌ടോപ്പ് സോളാർ ടെക്‌നോളജികൾ, ബിസിനസ് മോഡലുകൾ, ഇൻ്റഗ്രേഷൻ ടെക്‌നിക്കുകൾ എന്നിവയിലെ മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ₹500 കോടി അനുവദിച്ചിട്ടുണ്ട്. റൂഫ്‌ടോപ്പ് സോളാർ പദ്ധതികൾ ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി സംഭരണം എന്നിവയുമായി സംയോജിപ്പിച്ച പുതിയ ആശയങ്ങൾ നടപ്പാക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ, സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയെ തിരിച്ചറിയാനും പിന്തുണയ്ക്കാനും മന്ത്രാലയം ശ്രമിക്കുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി നൂതന പദ്ധതികളുടെ സ്കീം ഇംപ്ലിമെൻ്റേഷൻ ഏജൻസിയായി പ്രവർത്തിക്കും. തിരഞ്ഞെടുത്ത പ്രോജക്റ്റുകൾക്ക് പ്രോജക്റ്റ് ചെലവിൻ്റെ 60% വരെ അല്ലെങ്കിൽ 30 കോടി രൂപ, ഏതാണോ കുറവ് ,അത് സാമ്പത്തിക സഹായം ലഭിക്കും. രാജ്യത്തെ സോളാർ റൂഫ്‌ടോപ്പ് കപ്പാസിറ്റിയുടെ പങ്ക് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ഫെബ്രുവരിയിൽ പിഎം-സൂര്യ ഘർ യോജനയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.