You are currently viewing യുറാനസിൽ ധ്രുവ ചുഴലിക്കാറ്റ് കണ്ടെത്തി.
യുറാനസിലെ ആദ്യത്തെ ധ്രുവ ചുഴലിക്കാറ്റ്, ഗ്രഹത്തിന്റെ ഓരോ ചിത്രത്തിലും മധ്യഭാഗത്ത് വലതുവശത്ത് ഇളം നിറമുള്ള ഡോട്ടായി ഇവിടെ കാണുന്നു. Photo Credit: NASA/JPL-Caltech/VLA

യുറാനസിൽ ധ്രുവ ചുഴലിക്കാറ്റ് കണ്ടെത്തി.

യുറാനസ് ഭൂമിയിൽ നിന്ന് ഏകദേശം 1.8 ബില്യൺ മൈൽ അകലെ നിഗൂഢതയിൽ മറഞ്ഞിരിക്കുന്ന ഗ്രഹമാണ്.
ഈയിടെ ശാസ്ത്രജ്ഞർ യുറാനസിന്റെ ഉത്തരധ്രുവത്തിൽ ഒരു ഭീമാകാരമായ ചുഴലിക്കാറ്റ് രൂപപെട്ടതായി കണ്ടെത്തി.

“ഈ നിരീക്ഷണങ്ങൾ യുറാനസിന്റെ നിഗൂഢ സ്വഭാവത്തെക്കുറിച്ച് നമുക്ക് അമൂല്യമായ ഉൾക്കാഴ്ചകൾ നൽകുന്നു. നമ്മൾ സങ്കൽപ്പിക്കുന്നതിലും വളരെ ചലനാത്മകമായ ഒരു ലോകമാണിത്,” നാസ റേഡിയോ ജ്യോതിശാസ്ത്രജ്ഞനായ അലക്സ് അക്കിൻസ് അഭിപ്രായപ്പെട്ടു. “ഇത് കേവലം പ്രത്യേകതകളൊന്നുമില്ലാത്ത ഒരു നീല ഗ്രഹമല്ല. അതിന്റെ ഉപരിതലത്തിനടിയിൽ ധാരാളം പ്രവർത്തനങ്ങളുണ്ട്.”

അന്തരീക്ഷമുള്ള നമ്മുടെ സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങൾക്കും സമാനമായ സ്വഭാവമുണ്ടെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു: അതായത് ധ്രുവങ്ങൾക്ക് ചുറ്റും കറങ്ങുന്ന ചുഴലികൾ.ഭൂമിയുടെ വടക്കൻ ധ്രുവ ചുഴലിക്കാറ്റിന്റെ ഭാഗങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, കൂടാതെ അതിനപ്പുറവും വളരെ തണുപ്പുള്ള ശൈത്യകാലാവസ്ഥക്ക് കാരണമാകും.

നിരന്തരമായ നിരീക്ഷണങ്ങളിലൂടെയാണ് യുറാനസിൽ കറങ്ങുന്ന ചുഴലിക്കാറ്റ് കണ്ടെത്തുന്നത്. റേഡിയോ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞർ യുറാനസിന്റെ അന്തരീക്ഷത്തിന്റെ ആഴങ്ങൾ നിരീക്ഷിച്ചു. അവരെ അത്ഭുതപ്പെടുത്തി കൊണ്ട് ചൂടുള്ളതും വരണ്ടതുമായ ചുഴലിക്കാറ്റുകളുടെ സാന്നിധ്യം കണ്ടെത്തി.

“യുറാനസിന്റെ അന്തരീക്ഷ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നത് ഈ നിഗൂഢ ഗ്രഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം സൃഷ്ടിക്കുന്നു,” നാസയുടെ അക്കിൻസ് പറഞ്ഞു.

യുറാനസിൽ പ്രാഥമികമായി വെള്ളം, മീഥേൻ, അമോണിയ എന്നിവയുടെ ഒരു കലർന്ന മിശ്രിതം അടങ്ങിയിരിക്കുന്നുവെന്ന് നമുക്കറിയാം. ഗ്രഹത്തിന് 13 വളയങ്ങളുണ്ട് , കൂടാതെ 27 ഉപഗ്രഹങ്ങളും , അവയിൽ ചിലതിൽ ഭൂഗർഭ സമുദ്രങ്ങൾ ഉണ്ടാകാം എന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

Leave a Reply