You are currently viewing യൂട്യൂബർ ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു

യൂട്യൂബർ ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു

എറണാകുളം: യൂട്യൂബർ ‘ആറാട്ടണ്ണൻ’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ, സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ എറണാകുളം നോർത്തു പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമുഖ മലയാളി നടിമാരെയും അമ്മ സംഘടനയിലെ അംഗങ്ങളെയും കുറിച്ച് അപകീർത്തികരമായും അശ്ലീലമായും സംസാരിച്ചെന്ന പരാതിയിലാണ് നടപടി.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോകളിലൂടെയാണ് സന്തോഷ് വർക്കി ഈ പരാമർശങ്ങൾ നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു. ഇതിനാൽ നിരവധി നടിമാരും നടൻ-നടി സംഘടനയായ അമ്മയുടെ അംഗങ്ങളും ചേർന്ന് പരാതി നൽകുകയും ചെയ്തു. തുടർന്നാണ് പൊലീസ് ഇടപെടൽ.

സന്തോഷ് വർക്കി മോഹൻലാൽ ചിത്രം ‘ആറാട്ട്’ന്റെ റിവ്യൂവിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. ഈ വീഡിയോയുടെ പേരിലാണ് പിന്നീട് അദ്ദേഹം ‘ആറാട്ടണ്ണൻ’ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

Leave a Reply