You are currently viewing വർഷങ്ങളോളം പഴങ്ങൾ മാത്രമുള്ള ഡയറ്റ് പാലിച്ചതിനെത്തുടർന്ന്  പോളിഷ് യുവതി ബാലിയിൽ പോഷകാഹാരക്കുറവ് കാരണം മരിച്ചു

വർഷങ്ങളോളം പഴങ്ങൾ മാത്രമുള്ള ഡയറ്റ് പാലിച്ചതിനെത്തുടർന്ന്  പോളിഷ് യുവതി ബാലിയിൽ പോഷകാഹാരക്കുറവ് കാരണം മരിച്ചു

ബാലി (ഇന്തോനേഷ്യ) : കർക്കശമായ ഭക്ഷണക്രമങ്ങളുടെ അപകടഭീഷണി വെളിവാക്കുന്ന ഒരു ദുരന്തത്തിൽ,മുൻ ലീഡ്സ് സർവകലാശാല വിദ്യാർത്ഥിനി 27-കാരിയായ പോളിഷ് സ്വദേശിനി കരോലിന ക്രിജാക്,, വർഷങ്ങളോളം പഴങ്ങൾ മാത്രമുള്ള ഡയറ്റ് പാലിച്ചതിനെത്തുടർന്ന് ബാലിയിലെ ഒരു ഹോട്ടൽ മുറിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചു.

പ്രാദേശിക അധികാരികളുടെ റിപ്പോർട്ട് പ്രകാരം, കരോലിന വർഷങ്ങളായി കർശനമായ ഫ്രൂട്ടേറിയൻ ജീവിതരീതി പിന്തുടർന്നുവെന്നും മരിച്ചപ്പോൾ അവളുടെ ഭാരം വെറും 27 കിലോഗ്രാം മാത്രമായിരുന്നുവെന്നും പറയുന്നു. ഗുരുതരമായ പോഷകക്കുറവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.

കരോലിന 19-ആം വയസുമുതൽ ആനോറെക്‌സിയ ബാധിത ആയിരുന്നു എന്ന് അവളുടെ സുഹൃത്തുക്കളും ഓൺലൈൻ പരിചയക്കാരും പറഞ്ഞു,. പിന്നീട് റോ വെഗൻ, ഫ്രൂട്ടേറിയൻ ഓൺലൈൻ കമ്മ്യൂണിറ്റികൾ അവളെ കൂടുതൽ നിയന്ത്രിത ഭക്ഷണരീതികളിലേക്ക് തള്ളിയതായും അവർ പറഞ്ഞു. അസ്ഥികൾ ദുർബലമാകൽ, പല്ലുകൾ നശിക്കൽ, ശരീരദുർബലത തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ ഉണ്ടായിട്ടും, അവൾ അതിനെ “ഡിറ്റോക്സ് പ്രക്രിയ” എന്ന പേരിൽ മെഡിക്കൽ ചികിത്സ നിഷേധിച്ചു.

2024-ൽ കരോലിന ബാലിയിലേക്ക് യാത്രതിരിച്ചത് ഫ്രൂട്ടേറിയൻ സമൂഹത്തിൽ പിന്തുണ തേടുന്നതിനായിരുന്നെങ്കിലും, അവൾ അവിടെ ഒറ്റപ്പെട്ടവളായി തുടരുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ പല ദിവസങ്ങളായി പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് മുറി തുറന്നപ്പോഴാണ് അവളുടെ മൃതദേഹം കണ്ടെത്തിയത്.ബാലി പൊലീസ് കുറ്റകൃത്യസാദ്ധ്യത തള്ളിക്കളഞ്ഞു.

ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു — പഴങ്ങൾ മാത്രം കഴിക്കുന്ന ഡയറ്റുകൾ, സോഷ്യൽ മീഡിയയിൽ സ്വാഭാവികവും ശുദ്ധവുമെന്ന പേരിൽ പ്രചാരണം ലഭിച്ചിട്ടുണ്ടെങ്കിലും, അത് ഗുരുതരമായ പോഷകാഹാരക്കുറവ്, പേശിദുർബലത, അവയവങ്ങൾ തകരൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാവുന്നതാണ്.
കരോലിനയുടെ മരണം തീവ്രമായ ഡയറ്റുകളുടെയും ഓൺലൈൻ വെൽനെസ് പ്രസ്ഥാനങ്ങളുടെയും അപകടങ്ങൾ വീണ്ടും ചർച്ചയാക്കിക്കൊണ്ടിരിക്കുകയാണ്.

Leave a Reply