You are currently viewing പൊന്‍മുടി ഡാം ഷട്ടറുകള്‍ തുറക്കും: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പൊന്‍മുടി ഡാം ഷട്ടറുകള്‍ തുറക്കും: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഇടുക്കി:ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ഇന്ന് (29) ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊന്‍മുടി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 60 സെ.മീറ്റര്‍ വീതം ഉയര്‍ത്തുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.

150 ക്യുമക്‌സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഈ നടപടി. ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ പ്രാഥമിക മുന്‍കരുതലുകളോടെ വെള്ളം ഒഴുക്കിവിടുമെന്നു അധികൃതര്‍ വ്യക്തമാക്കി.

ജലം ഒഴുക്കി വിടുന്നതോടെ പന്നിയാര്‍ പുഴയില്‍ വലിയ തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്. എന്നാല്‍, നിലവിലുള്ള ജലനിരപ്പില്‍ നിന്ന് 50 സെ.മീറ്റര്‍ വരെ ഉയര്‍ച്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡാമിന് താഴെ ഭാഗങ്ങളിലും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply