You are currently viewing പശ്ചിമേഷ്യയിലെ സംഘർഷസാധ്യത: പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

പശ്ചിമേഷ്യയിലെ സംഘർഷസാധ്യത: പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

ഇറാൻ, ഇസ്രായേൽ എന്നിവ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷസാധ്യത കണക്കിലെടുത്ത് അവിടുത്തെ പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.
സഹായം ആവശ്യമുള്ള പ്രവാസികൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻറർ വഴി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്:

+91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ സൗകര്യം)

18004253939 (ഇന്ത്യയിൽ നിന്നും വിളിക്കാവുന്ന ടോൾ ഫ്രീ നമ്പർ)

അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങളും അടിയന്തരമായി പാലിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ജാഗ്രത പുലർത്താനും ഔദ്യോഗിക നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും പ്രവാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Reply