1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ പ്രവീൺ സൂദിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) പുതിയ ഡയറക്ടറായി രണ്ട് വർഷത്തേക്ക് നിയമിച്ചു.
നിലവിലെ മേധാവി സുബോധ് കുമാർ ജയ്‌സ്വാളിന്റെ കാലാവധി പൂർത്തിയാകുമ്പോൾ സൂദ് ചുമതലയേൽക്കും.
പ്രധാനമന്ത്രി, ഇന്ത്യൻ ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഉന്നതതല സമിതി ശനിയാഴ്ച വൈകിട്ട് യോഗം ചേർന്ന് മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു.
സൂദിനെ കൂടാതെ, കർണാടക, ഡൽഹി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ യോഗത്തിൽ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
സുബോധ് കുമാർ ജയ്‌സ്വാളിന്റെ രണ്ട് വർഷത്തെ നിശ്ചിത കാലാവധി മെയ് 25 ന് അവസാനിക്കുകയാണ്.
സംസ്ഥാന ഡിജിപി കൂടിയായ കർണാടക കേഡറിൽ നിന്നുള്ള ഐപിഒ ഉദ്യോഗസ്ഥനായ സൂദിനെ മുൻനിരക്കാരിൽ ഉൾപ്പെടുത്തി.
പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് രണ്ട് വർഷത്തേക്ക് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്. കാലാവധി അഞ്ച് വർഷം വരെ നീട്ടാം. പുതിയ കേന്ദ്ര വിജിലൻസ് കമ്മീഷണർ, ലോക്പാൽ അംഗം എന്നിവരെ നിയമിക്കുന്നതിനുള്ള സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്തു