എത്തിഹാദ് സ്‌റ്റേഡിയത്തിൽ ഏർലിംഗ് ഹാലാൻഡിൻ്റെ
അഭാവത്തിൽ കളിച്ച മാഞ്ചസ്റ്റർ സിറ്റി
ലിവർപൂളിനെ 4-1
തകർത്തു
ആദ്യപകുതിയുടെ പതിനേഴാം മിനിറ്റിൽ
മുഹമ്മദ് സാല നേടിയ ഗോളിലൂടെ
ലിവർപൂൾ മുന്നിലെത്തി
പക്ഷേ കളിയുടെ ഇരുപത്തിയേഴാം മിനിറ്റിൽ ജൂലിയൻ അൽവാരസ് നേടിയ ഗോളിലൂടെ മാഞ്ചസ്റ്റർ 1- 1 ന് സമനില കണ്ടെത്തി.
രണ്ടാം പകുതിയിൽ കളി തുടങ്ങി
ഏതാനം സെക്കൻഡുകൾക്കുള്ളിൽ തന്നെ കെവിൻ ഡി ബ്രൂണ നേടിയ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റി 2 – 1 ന് മുന്നിലെത്തി
അമ്പത്തിമൂന്നാം മിനിറ്റിൽ ഇൽക്കെ
ഗുൺഡോഗൻ മാഞ്ചസ്റ്റർ സിറ്റിയെ 3-1 ന് മുന്നിലെത്തിച്ചു.
കളിയുടെ എഴുപത്തിനാലാം മിനിറ്റിൽ ജാക്ക് ഗ്രേലിഷ് സിറ്റിയുടെ അവസാനത്തെ ഗോൾ നേടി 4-1 ന് ലിവർപൂളിനെ തോൽപ്പിച്ചു
പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി 61 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്, അവർ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനലിനെക്കാൾ എട്ട് പോയിൻ്റ് പിന്നിലാണ്, പക്ഷേ അവർക്ക് ഒരു മത്സരം ഇനി അവശേഷിക്കുന്നുണ്ട്.