You are currently viewing നിയുക്ത പ്രസിഡൻ്റ് ട്രംപ്, യുഎസ് അതിർത്തികളുടെ മേൽനോട്ടം വഹിക്കാൻ ടോം ഹോമനെ നിയമിച്ചു

നിയുക്ത പ്രസിഡൻ്റ് ട്രംപ്, യുഎസ് അതിർത്തികളുടെ മേൽനോട്ടം വഹിക്കാൻ ടോം ഹോമനെ നിയമിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിൽ,  യു.എസ്. പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ്, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ഐസിഇ) മുൻ ആക്ടിംഗ് ഡയറക്ടർ ടോം ഹോമനെ അതിർത്തി സുരക്ഷാ മേധാവിയായി നിയമിച്ചതായി പ്രഖ്യാപിച്ചു.  ട്രംപ് ഹോമനെ പുതിയ “ബോർഡർ സാർ” എന്ന് വിശേഷിപ്പിച്ചു, ഇത് കടുത്ത കുടിയേറ്റ നയങ്ങൾക്ക്  ട്രംപ് ഊന്നൽ നൽകുന്നതായി സൂചിപ്പിക്കുന്നു.

 “നമ്മുടെ അതിർത്തികൾ പോലിസ് ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും ടോം ഹോമാനേക്കാൾ മികച്ച മറ്റാരുമില്ല,” ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റിൽ ഹോമാൻ്റെ വിപുലമായ അനുഭവം എടുത്തുകാണിച്ചുകൊണ്ട്  ട്രംപ് പ്രസ്താവിച്ചു.  

 ട്രംപ് ഭരണകൂടത്തിൻ്റെ ഇമിഗ്രേഷൻ വിഭാഗത്തിൻറെ പൊതുമുഖമായി ടോം ഹോമാൻ മുമ്പ് പ്രവർത്തിച്ചിരുന്നു, കർശനമായ  നടപടികൾക്കും നാടുകടത്തലുകൾക്കും വേണ്ടി വാദിച്ചു.  രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള  റെയ്ഡുകളും തടങ്കലുകളും ഉൾപ്പെടെ അതിർത്തി സുരക്ഷ ശക്തമാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതിന് ശേഷം അദ്ദേഹം 2018 ൽ വിരമിച്ചു.

   ട്രംപിൻ്റെ ഏറ്റവും പുതിയ നീക്കം തെക്കൻ അതിർത്തി സുരക്ഷിതമാക്കാനും അനധികൃത കുടിയേറ്റം തടയാനും ദേശീയ സുരക്ഷ വർധിപ്പിക്കാനുമുള്ള പ്രചാരണ വാഗ്ദാനങ്ങളുമായി ഒത്തുപോകുന്നു.

 പുതിയ “ബോർഡർ സാർ” എന്ന നിലയിൽ, ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ് കൈകാര്യം ചെയ്യൽ, അഭയത്തിനുള്ള ക്ലെയിമുകൾ കൈകാര്യം ചെയ്യൽ, അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയുൾപ്പെടെ യു.എസ് അതിർത്തി നയത്തിൻ്റെ എല്ലാ വശങ്ങളും ഹോമൻ മേൽനോട്ടം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Leave a Reply