ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പ്രസ്സ് വു ഐ ഡ്രോപ്പുകൾക്ക് അന്തിമ അനുമതി നൽകി. എൻ്റോഡ് ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ചെടുത്ത, ഈ നൂതനമായ തുള്ളികൾ 40 വയസ്സിനു മുകളിലുള്ള വ്യക്തികളെ ബാധിക്കുന്ന പ്രായവുമായി ബന്ധപ്പെട്ട കാഴ്ച അവസ്ഥയായ പ്രെസ്ബയോപിയയ്ക്കുള്ള പരിഹാരം വാഗ്ദാനം ചെയ്യുന്നു.
റീഡിംഗ് ഗ്ലാസുകളുടെ ആവശ്യമില്ലാതെ തന്നെ പ്രസ്സ് വു വ്യക്തമായ കാഴ്ച നല്കുന്നു, മാത്രമല്ല കണ്ണിന് അത്യാവശ്യമായ ലൂബ്രിക്കേഷനും നൽകുന്നു. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ്റെ സബ്ജക്ട് എക്‌സ്‌പെർട്ട് കമ്മിറ്റിയുടെ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് ഡിസിജിഐ അംഗീകാരം നല്കിയത്.
ഒക്‌ടോബർ ആദ്യവാരം മുതൽ ഇന്ത്യയിലുടനീളമുള്ള ഫാർമസികളിൽ ഐ ഡ്രോപ്പുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു 350 രൂപ വിലയുള്ള പ്രസ്സ് വു 40 മുതൽ 55 വയസ്സ് വരെ പ്രായമുള്ള ലഘുവായതും ,ഇടത്തരം പ്രെസ്ബയോപിയ ഉള്ള വ്യക്തികൾക്ക് വേണ്ടി നിർമ്മിച്ചതാണ്.