അത്തനാസിയസ് യോഹാൻ ഒന്നാമൻ്റെ വേർപാടിൽ പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തി

കേരളം ആസ്ഥാനമായുള്ള ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൻ്റെ ബഹുമാന്യനായ അത്തനാസിയൂസ് യോഹാൻ ഒന്നാമൻ്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.  74 വയസ്സുള്ള അത്തനാസിയസ് യോഹാൻ ഒന്നാമൻ, മെയ് 7-ന് അമേരിക്കയിൽ ഉണ്ടായ ഒരു  കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലായിരുന്ന അദ്ദേഹം പെട്ടെന്നുണ്ടായ ഹൃദയസ്തംഭനം മൂലം മരണത്തിന് കീഴടങ്ങുകയായിരുന്നു .

” ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്ത മോറാൻ മോർ അത്താനാസിയോസ് യൂഹാൻ്റെ വിയോഗം എന്നെ വേദനിപ്പിക്കുന്നു.  സമൂഹത്തിന് അദ്ദേഹം നൽകിയ സേവനത്തിനും അധഃസ്ഥിതരുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ഊന്നൽ നൽകിയതിനും അദ്ദേഹം ഓർമ്മിക്കപ്പെടും.  എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടും ബിലീവേഴ്‌സ് ചർച്ചിലെ എല്ലാ വിശ്വാസികളോടും കൂടിയാണ്.  അദ്ദേഹത്തിൻ്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,’ ‘എക്‌സ്’ പോസ്റ്റിൽ മോദി പറഞ്ഞു.

Leave a Reply