You are currently viewing ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ ഇലക്ട്രിക് ട്രെയിൻ എഞ്ചിൻ പ്രധാനമന്ത്രി മോദി  ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ ഇലക്ട്രിക് ട്രെയിൻ എഞ്ചിൻ പ്രധാനമന്ത്രി മോദി  ഉദ്ഘാടനം ചെയ്തു.

9,000 കുതിർശക്തിയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ ഇലക്ട്രിക് ട്രെയിൻ എഞ്ചിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ദഹോദിൽ  ഉദ്ഘാടനം ചെയ്തു. ഇത്രയും ഉയർന്ന പവർ ലോക്കോമോട്ടീവ് ആഭ്യന്തരമായി നിർമ്മിക്കുന്നത് ഇതാദ്യമായതിനാൽ, ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക, നിർമ്മാണ ശേഷികളിൽ ഒരു സുപ്രധാന കുതിച്ചുചാട്ടമാണ് ഈ നാഴികക്കല്ല് അടയാളപ്പെടുത്തുന്നത്.

ഇന്ത്യൻ റെയിൽവേയ്ക്ക് 1,200 ലോക്കോമോട്ടീവുകൾ വിതരണം ചെയ്യുന്നതിനുള്ള കരാറിന്റെ കീഴിൽ സീമെൻസ് നിർമ്മിച്ചതാണ് 9,000 എച്ച്പി എഞ്ചിൻ . 5,800 ടൺ വരെ ഭാരമുള്ള ചരക്ക് വഹിക്കാൻ ഇതിന് കഴിയും, മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കഴിയും. റീജനറേറ്റീവ് ബ്രേക്കിംഗ്, ഡിജിറ്റൽ ട്രാക്കിംഗ് സിസ്റ്റങ്ങൾ, തദ്ദേശീയ കവാച്ച് സുരക്ഷാ സംവിധാനം, ഊർജ്ജക്ഷമതയുള്ള ഘടകങ്ങൾ തുടങ്ങിയ അത്യാധുനിക സവിശേഷതകളും ലോക്കോമോട്ടീവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിവർഷം 150 ലോക്കോമോട്ടീവുകൾ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ദാഹോദ് പ്ലാൻറ്, പ്രാദേശിക വികസനത്തിനും ദേശീയ ഉൽപ്പാദന ശക്തിക്കും ഒരു പ്രധാന സംഭാവന നൽകാൻ ഒരുങ്ങിയിരിക്കുന്നു.”മെയ്ക്ക് ഇൻ ഇന്ത്യ” സംരംഭത്തിന് കീഴിലുള്ള ഈ പദ്ധതി പരിസര പ്രദേശങ്ങളിൽ ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നും  പ്രതീക്ഷിക്കുന്നു.

.

Leave a Reply