You are currently viewing പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും കൂടിക്കാഴ്ച നടത്തി; മകന്റെ ജന്മദിനം ആഘോഷിച്ചു
പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും കൂടിക്കാഴ്ച നടത്തി

പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും കൂടിക്കാഴ്ച നടത്തി; മകന്റെ ജന്മദിനം ആഘോഷിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സഹഅധ്യക്ഷത വഹിച്ച എ ഐ ആക്ഷൻ സമിറ്റിനിടെ, മോദിയും അമേരിക്കൻ സെനറ്റർ ജെ.ഡി വാൻസും കുടുംബസമേതം കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിൽ വാൻസിൻറെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസിനെയും അവരുടെ രണ്ട് മക്കളായ ഇവാൻ, വിവേക് എന്നിവരെയും മോദി കണ്ടു.മോദി വിവേകിൻ്റെ ജന്മദിനം ആഘോഷിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.  മോദിയുടെ കുടുംബത്തിനുള്ള  സമ്മാനങ്ങൾക്കും വാൻസ് നന്ദി രേഖപ്പെടുത്തി.


ഇതിനുശേഷം, മോദി ഈ സന്ദർഭത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വാൻസ് കുടുംബത്തെ കാണാൻ സാധിച്ചതിൽ ലഭിച്ച സന്തോഷം പ്രകടിപ്പിച്ചു. കൂടാതെ, കൃത്രിമബുദ്ധിയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. എ ഐ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുമെന്നും, മനുഷ്യരെ പൂർണമായും മാറ്റിസ്ഥാപിക്കില്ലെന്ന മോദിയുടെ അഭിപ്രായത്തെ വാൻസ് പിന്തുണച്ചു.

എ ഐ ആക്ഷൻ സമ്മിറ്റ് ആഗോള നേതാക്കളെ എ ഐ-യുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒന്നിപ്പിച്ച ഒരു പ്രധാന വേദിയായിരുന്നു, ഇതിൽ ഇന്ത്യ അന്താരാഷ്ട്ര എ ഐ നയങ്ങൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

Leave a Reply