
ന്യൂഡൽഹി/തിരുവനന്തപുരം: രാജ്യത്തെ റെയിൽ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി മൂന്ന് മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകളും തൃശൂർ–ഗുരുവായൂർ പാസഞ്ചർ ട്രെയിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. അമൃത് ഭാരത് ട്രെയിനുകളും തൃശൂർ–ഗുരുവായൂർ ഇടയിൽ ഒരു പുതിയ പാസഞ്ചർ ട്രെയിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

നാഗർകോവിൽ–മംഗലാപുരം, തിരുവനന്തപുരം–താംബരം, തിരുവനന്തപുരം–ചാർലപ്പള്ളി റൂട്ടുകളിലാണ് പുതിയ അമൃത് ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നത്. യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യയും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ഭാരത് ട്രെയിനുകൾ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം, തീർത്ഥാടകരും ദിവസേന യാത്ര ചെയ്യുന്നവരുമായ ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുന്ന തരത്തിൽ തൃശൂരിനും ഗുരുവായൂരിനുമിടയിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസും ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്രദർശനത്തിനായി എത്തുന്ന ഭക്തർക്ക് ഈ സർവീസ് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.