You are currently viewing ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം കർണ്ണാടകയിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു.  പ്രധാനമന്ത്രിയുടെ കർണാടക സന്ദർശന വേളയിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം.

  റെയിൽവേ സ്റ്റേഷനുകളുടെ പുനർനിർമ്മാണത്തിന്റെ ഭാഗമായി 20.1 കോടി രൂപ മുതൽമുടക്കിലാണ് കർണാടകയിലെ ശ്രീ സിദ്ധാരൂഢ സ്വാമിജി സ്റ്റേഷനിലെ ഈ പ്ലാറ്റ്ഫോം നിർമ്മിച്ചത് . ഹുബ്ബള്ളി ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം ആയി രജിസ്റ്റർ ചെയ്തിട്ടുണ്ട് .

സിദ്ധാരൂഢ സ്വാമി റെയിൽവേ സ്റ്റേഷനിലെ 1.5 കിലോമീറ്റർ നീളമുള്ള റെയിൽവേ പ്ലാറ്റ്‌ഫോമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2021 ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്തു.നഗരത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇതിനകം നിലവിലുള്ള അഞ്ച് പ്ലാറ്റ്‌ഫോമുകൾക്ക് പുറമേ മൂന്ന് പ്ലാറ്റ്‌ഫോമുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.  1507 മീറ്ററുള്ള പ്ലാറ്റ്‌ഫോം നമ്പർ 8 ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ പ്ലാറ്റ്‌ഫോം എന്ന സ്ഥാനമുണ്ട്. നീളം കൂടിയ പ്ലാറ്റ്‌ഫോമിൽ നിന്ന് ഒരേസമയം ഇലക്ട്രിക് എൻജിനുകളുള്ള രണ്ട് ട്രെയിനുകൾ പുറപ്പെടും.

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം ഹുബ്ബള്ളി-ധാർവാഡ് മേഖലയിലെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുകയും യാർഡിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.  കൂടാതെ, ഇത് രണ്ട് ദിശകളിലുമുള്ള ട്രെയിനുകളുടെ പ്രവർത്തനം സാധ്യമാക്കും.

  1,366.33 മീറ്ററുള്ള ഉത്തർപ്രദേശിലെ ഗോരഖ്പൂർ പ്ലാറ്റ്‌ഫോം രണ്ടാമത്തേതും
1,180.5 മീറ്ററുള്ള കേരളത്തിലെ കൊല്ലം ജംഗ്ക്ഷൻ മൂന്നാമത്തെ ഏറ്റവും നീളമുള്ള പ്ലാറ്റ്‌ഫോമുമാണ്

Leave a Reply