You are currently viewing ഇന്ത്യയുടെ ശക്തമായ സമ്പദ്‌വ്യവസ്ഥയ്ക്ക്  കാരണം കഴിഞ്ഞ 10 വർഷം സർക്കാർ നടപ്പിലാക്കിയ  പരിഷ്‌കാരങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ ശക്തമായ സമ്പദ്‌വ്യവസ്ഥയ്ക്ക്  കാരണം കഴിഞ്ഞ 10 വർഷം സർക്കാർ നടപ്പിലാക്കിയ  പരിഷ്‌കാരങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദൂരമായി ഗിഫ്റ്റ് സിറ്റിയിൽ നടക്കുന്ന ‘ഇൻഫിനിറ്റി ഫോറം 2.0’ കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട്, ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് (ഗിഫ്റ്റ്) സിറ്റിയെ അത്യാധുനിക സാമ്പത്തിക, സാങ്കേതിക സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർത്താനുള്ള തന്റെ സർക്കാരിന്റെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 

 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ  സാമ്പത്തിക വളർച്ച 7.7 ശതമാനമായി ഉയർന്നു, ഇതിൻ്റെ കാരണം രാജ്യത്തിന്റെ കരുത്തുറ്റ സമ്പദ്‌വ്യവസ്ഥയും കഴിഞ്ഞ ദശകത്തിൽ സർക്കാർ നടപ്പിലാക്കിയ സുപ്രധാന പരിഷ്‌കാരങ്ങളുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 ആഗോളതലത്തിൽ അതിവേഗം വളരുന്ന ഫിൻടെക് വിപണികളിലൊന്നായി ഇന്ത്യ മാറിയെന്നും, ഈ മേഖലയുടെ വളർന്നുവരുന്ന പ്രഭവകേന്ദ്രമാണ് GIFT ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററെന്നും (IFSC) പ്രധാനമന്ത്രി പറഞ്ഞു.  വ്യവസായ വിദഗ്ധരെ അവരുടെ ആശയങ്ങൾ പങ്ക് വയ്ക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട്  ഗ്രീൻ ക്രെഡിറ്റുകൾക്ക് അനുയോജ്യമായ ഒരു മാർക്കറ്റ് സംവിധാനം വികസിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ചടങ്ങിൽ  യുനെസ്കോയുടെ  സാംസ്കാരിക പൈതൃകത്തിന്റെ  പട്ടികയിൽ സംസ്ഥാനത്തിന്റെ പരമ്പരാഗത ഗർബ നൃത്തം സ്ഥാനം നേടിയതിന് പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ജനങ്ങളെ അഭിനന്ദിച്ചു.

Leave a Reply