You are currently viewing പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കും. കാനഡയിലെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ ഫോൺകോളിൽ നിന്നാണ് മോദിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചത്. കാനഡയിലെ കനാനസ്കിസിൽ ജൂൺ 15 മുതൽ 17 വരെ നടക്കുന്ന ഉച്ചകോടിയിലാണ് മോദി പങ്കെടുക്കാൻ സമ്മതം അറിയിച്ചത്.

തന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ കാർണിയെ അഭിനന്ദിച്ചെന്നും, ഇന്ത്യയും കാനഡയും പരസ്പര ബഹുമാനത്തിലും സഹകരണത്തിലും മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇന്ത്യ-കാനഡ ബന്ധം ഊഷ്മളതയോടെ മുന്നോട്ട് കൊണ്ടുപോകാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ഇരുവർക്കും വ്യക്തമാക്കിയിട്ടുണ്ട്.

ഈ സന്ദർശനം, കഴിഞ്ഞ കുറെകാലമായി ഇരുരാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് ശേഷമുള്ള പുതിയ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply