You are currently viewing കേരളത്തിൻ്റെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.

കേരളത്തിൻ്റെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.

സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഇന്ന് തിരുവനന്തപുരത്തെത്തും. ചെന്നൈയിൽ നിന്നാണ് റേക്കുകൾ കേരളത്തിലെത്തുന്നത്.16 ബോഗികളാണ് ട്രെയിനിന് ഉള്ളത്.

തിരുവനന്തപുരം-കോഴിക്കോട് സെക്ടറിൽ വെള്ളിയാഴ്ച ട്രയൽ നടക്കും. രാവിലെ 9.45ന് തിരുവനന്തപുരത്ത് നിന്ന് ട്രയൽ റൺ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3.30ന് കോഴിക്കോട്ടെത്തും.

കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത് നോർത്ത് സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. പരിശോധനാ റിപ്പോർട്ട് അനുസരിച്ച് സേവനം ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും.

യുവം യുവജന സമ്മേളനത്തിനായി ഏപ്രിൽ 24ന് എറണാകുളത്ത് എത്തുന്ന പ്രധാനമന്ത്രി 25ന് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്തും.

മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത് എങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ ഓടാനാവില്ല. കേരളത്തിൽ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കുറെക്കാലമായി റെയിൽവേ നടത്തി വരുന്നുണ്ട്.

Leave a Reply