You are currently viewing പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 31 ന് മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 31 ന് മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൂന്ന് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ 2024 ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും. ഈ അത്യാധുനിക ട്രെയിനുകൾ, മീററ്റ് സിറ്റി – ലഖ്‌നൗ, മധുരൈ – ബെംഗളൂരു, ചെന്നൈ എഗ്മോർ – നാഗർകോവിൽ എന്നീ മൂന്ന് പ്രധാന റൂട്ടുകളിലൂടെയുള്ള കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കും.

മീററ്റ് സിറ്റി – ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്‌പ്രസ് റൂട്ടിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനിനെ അപേക്ഷിച്ച് ഏകദേശം ഒരു മണിക്കൂർ യാത്രാ സമയം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.  അതുപോലെ, ചെന്നൈ എഗ്മോർ – നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസ്, മധുര – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് എന്നിവ യഥാക്രമം രണ്ട് മണിക്കൂറും ഒരു മണിക്കൂർ 30 മിനിറ്റും യാത്രാ സമയം കുറയ്ക്കും.

ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ഈ പുതിയ ട്രെയിനുകൾ, മെച്ചപ്പെട്ട വേഗതയും സുഖസൗകര്യവും ഉള്ള ലോകോത്തര യാത്രാനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു.  സ്ഥിരം യാത്രക്കാർ, പ്രൊഫഷണലുകൾ, ബിസിനസ്സ് യാത്രക്കാർ, വിദ്യാർത്ഥികൾ എന്നിവർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്.

Leave a Reply