തടവുകാരുടെ നൈപുണ്യം വർദ്ധിപ്പിച്ച് തൊഴിലിലൂടെ ആത്മാഭിമാനവും ആത്മവിശ്വാസവും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ സെൻട്രൽ ജയിലുകളിൽ ഖാദി തുണി ഉൽപ്പാദനം ആരംഭിക്കും.
ഇതിനായി ജയിൽ വകുപ്പ് കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു
തടവുകാരെ ഒരു പ്രത്യേക വൈദഗ്ധ്യത്തിൽ പരിശീലിപ്പിക്കുന്നതിനും അവർക്ക് മാന്യമായ വേതനം ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം ആരംഭിച്ചതെന്ന് ജയിൽ ഡയറക്ടർ ജനറൽ ബൽറാം കുമാർ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു.
ഖാദി ബോർഡ് ജയിലുകളിൽ നൂലുകൾ വിതരണം ചെയ്യും.അവിടെ പരിശീലനം ലഭിച്ച തടവുകാർ അതിൽ തുണികൾ നിർമ്മിച്ച് ബോർഡിന് നൽകും
മറ്റ് സ്പിന്നർമാർക്കും നെയ്ത്തുകാർക്കും നൽകുന്ന അതേ പ്രതിഫലം ബോർഡ് നൽകും.ശമ്പളവും ആനുകുലിയങ്ങും ഉൾപടെ ഒരു സ്പിന്നർക്ക് 10,000 രൂപ വരെ സമ്പാദിക്കാം.
.