യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ESA) പ്രോബ-3 ദൗത്യം ആവശ്യാനുസരണം കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൗര ഗവേഷണം നടത്താൻ വിക്ഷേപിച്ചു. ഡിസംബർ 5 ന് പുലർച്ചെ 5:34 ഇന്ത്യയിൽ നിന്ന് പറന്നുയർന്ന ദൗത്യത്തിൽ, സൂര്യൻ്റെ നിഗൂഢമായ കൊറോണയെക്കുറിച്ച് പഠനം നടത്താൻ രൂപകൽപ്പന ചെയ്ത രണ്ട് ബഹിരാകാശ പേടകങ്ങൾ ഉൾപ്പെടുന്നു.
പ്രോബ-3 ദൗത്യം രണ്ട് ഉപഗ്രഹങ്ങളെ സമന്വയിപ്പിച്ച ജോഡിയായി പ്രവർത്തിപ്പിക്കും. ഒരു മില്ലിമീറ്റർ കൃത്യതയോടെ 144 മീറ്റർ വേർതിരിവ് നിലനിർത്തും. അങ്ങനെ ചെയ്യുന്നതിലൂടെ ഒരു ഉപഗ്രഹം സൂര്യൻ്റെ പ്രകാശത്തെ തടഞ്ഞ് ഒരു പൂർണ്ണ സൂര്യഗ്രഹണത്തെ സൃഷ്ടിക്കുമ്പോൾ മറ്റൊന്ന് സൂര്യൻ്റെ ആന്തരിക കൊറോണയുടെ ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ പകർത്തുന്നു.
സൂര്യൻ്റെ ഏറ്റവും പുറം അന്തരീക്ഷമായ കൊറോണ, ശാസ്ത്രജ്ഞരെ വളരെക്കാലമായി കൗതുകപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് സൗരപ്രതലത്തേക്കാൾ ചൂടേറിയതാകുന്നു, അല്ലെങ്കിൽ സൗരവാതം എങ്ങനെയാണ് ത്വരിതപ്പെടുത്തുന്നത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.കൊറോണയുടെ മധ്യഭാഗം അവ്യക്തമായതിനാൽ അതിനെ പഠിക്കുന്നത് ഒരു വെല്ലുവിളിയാണ്.വെറും മിനിറ്റുകൾ നീണ്ടുനിൽക്കുന്ന അപൂർവ സൂര്യ ഗ്രഹണങ്ങളിൽ മാത്രമേ ഈ പ്രദേശം സാധാരണയായി നിരീക്ഷിക്കപ്പെടുകയുള്ളൂ.
ആറ് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന കൃത്രിമ ഗ്രഹണങ്ങൾ പ്രാപ്തമാക്കുന്നതിലൂടെ കൂടുതലായി ലഭിക്കുന്ന നിരീക്ഷണ കാലയളവിൽ പ്രോബ-3-ന് സൂര്യൻറെ കൊറോണയെ കുറിച്ച് കൂടുതൽ വിശദമായ പഠനം നടത്താൻ സാധിക്കും
ബെൽജിയത്തിലെ റോയൽ ഒബ്സർവേറ്ററിയിലെ മിഷൻ സയൻ്റിസ്റ്റും സോളാർ ഫിസിസ്റ്റുമായ ആൻഡ്രി സുക്കോവ് പറഞ്ഞു, “ഇതൊരു ഗെയിം ചേഞ്ചറാണ്. “അപൂർവമായ പ്രകൃതി പ്രതിഭാസങ്ങൾക്കായി കാത്തിരിക്കാതെ, ആവശ്യാനുസരണം കൊറോണയെക്കുറിച്ച് പഠിക്കാനുള്ള കഴിവ് ഇത് നൽകുന്നു.”
പരമ്പരാഗത സൗര ദൂരദർശിനികൾ കൊറോണഗ്രാഫുകൾ ഉപയോഗിക്കുന്നു ( ഗ്രഹണങ്ങളെ അനുകരിക്കാൻ സൂര്യപ്രകാശത്തെ തടയുന്ന ഡിസ്കുകൾ ) എന്നാൽ ഈ ഉപകരണങ്ങൾ പ്രകാശ വ്യതിയാനം കാരണം പരിമിതികളെ നേരിടുന്നു. ഇത് ചിത്രങ്ങളെ വികലമാക്കുന്നു.നിരീക്ഷണ ഉപഗ്രഹത്തിൽ നിന്ന് വളരെ അകലെയായി സൂര്യപ്രകാശത്തെ തടയുന്ന ഉപഗ്രഹം സ്ഥാപിക്കുന്നതിലൂടെ പ്രോബ-3 ദൗത്യം ഇതിനെ മറികടക്കുന്നു. വലിയ ദൂരം ഡിഫ്രാക്ഷൻ കുറയ്ക്കുന്നു, ഇത് സൗരപ്രതലത്തിൻ്റെ വ്യക്തമായ ചിത്രങ്ങൾ ലഭിക്കാൻ സഹായിക്കുന്നു
രണ്ട് വർഷത്തെ ദൗത്യത്തിൽ, പ്രോബ-3 ,1,000 കൃത്രിമ ഗ്രഹണങ്ങൾ സൃഷ്ടിച്ച പഠനം നടത്തുമെന്ന് കരുതപ്പെടുന്നു.പ്രോബ-3 അതിൻ്റെ ചരിത്രപരമായ യാത്ര ആരംഭിക്കുമ്പോൾ, അതിൻ്റെ ഗവേഷണ ഡാറ്റകൾ സൂര്യനെയും സൗരയൂഥത്തിൽ അതിൻ്റെ സ്വാധീനത്തെയും മനസ്സിലാക്കുന്നതിൽ വൻ പുരോഗതിക്ക് വഴിയൊരുക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.