പാരീസിലെ പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന ലീഗ് 1 മത്സരത്തിൽ ലിയോൺ ഫോർവേഡ് ബ്രാഡ്ലി ബാർകോള നേടിയ ഏക ഗോളിലൂടെ ലിയോൺ 1-0 നു പിഎസ്ജിയെ തകർത്തു.
മെസ്സിയുടെ ആരാധകർ കടുത്ത നിരാശയിലായിരുന്നു .വിസിലുകൾ മുഴക്കിയാണ് അവർ പലപ്പോഴും അദ്ദേഹത്തെ എതിരേറ്റത്
ഈ വേനൽക്കാലത്ത് കരാർ അവസാനിക്കുമ്പോൾ മെസ്സിക്ക് തന്റെ രണ്ട് സീസണുകളിൽ രണ്ട് ചാമ്പ്യൻസ് ലീഗ് അവസാന-16-ൽ നിന്ന് തൻ്റെ ടീം പുറത്തു പോകുന്നത് കാണണ്ടി വന്നു
പി എസ് ജി കളിയിലുടനീളം മോശം പ്രകടനമാണ് കാഴ്ചവച്ചത്
അവസരത്തിനൊത്ത് ഉയരാൻ ആർക്കും കഴിഞ്ഞില്ല .ഒരവസരത്തിൽ എംബാപ്പെ എടുത്ത് ഒരു മികച്ച ഷോട്ട്
ലക്ഷ്യം കാണാതെ പോയി
ലിയോൺ താരം അലക്സാണ്ടർ ലകാസെറ്റ് യുടെ ഒരു പെനാൽറ്റി പോസ്റ്റിൽ തട്ടി തെറിച്ച് പോയി
ഫ്രഞ്ച് ചാമ്പ്യൻമാർക്ക് ഇപ്പോൾ ഒമ്പത് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ ലെൻസിനെയും മാഴ്സെയുംകാൾ ആറ് പോയിന്റ് മാത്രം മുകളിലാണ്.
ലോകകപ്പ് അവസാനിച്ചതിന് ശേഷം പിഎസ്ജി കളിച്ച 18 മത്സരങ്ങളിൽ ഏഴിലും തോറ്റു.
മെസ്സി തന്റെ കരാർ നീട്ടുന്നതിനെക്കുറിച്ച് പിഎസ്ജിയുമായി ചർച്ചകൾ നടത്തിവരികയാണ്, എന്നാൽ തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ച ക്ലബ്ബിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബാഴ്സലോണയും അദ്ദേഹത്തെ സമീപിച്ചതായി അറിയുന്നു