
തിരുവനന്തപുരം: പി.വി. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനും സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ കോൺഗ്രസിനും യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകാൻ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
യുഡിഎഫുമായി ഉപാധികളില്ലാത്ത സഹകരണത്തിന് തയ്യാറാണെന്ന് ഇരു പാർട്ടികളും രേഖാമൂലം അറിയിച്ചതിനെ തുടർന്നാണ് അംഗത്വം അനുവദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിഷ്ണുപുരം ചന്ദ്രശേഖരൻ നയിക്കുന്ന കേരള കാമരാജ് കോൺഗ്രസിനും യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും. യുഡിഎഫിൽ ചേരുന്നതിൽ താല്പര്യമില്ല എന്ന് അദ്ദേഹം അറിയിച്ചു
ജനാധിപത്യ രാഷ്ട്രീയ കോൺഗ്രസും കേരള കാമരാജ് കോൺഗ്രസും നിലവിൽ എൻഡിഎയുടെ ഭാഗമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ മുന്നണി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ സാമൂഹിക-രാഷ്ട്രീയ വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.