നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതിയ തരംഗം സൃഷ്ടിച്ച് പി.വി. അൻവർ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ വാർത്താ സമ്മേളനത്തിൽ ശക്തമായ വിമർശനങ്ങളും പരോക്ഷ ഭീഷണികളും ഉന്നയിച്ചു. “ഇരു മുന്നണികളും തനിക്കെതിരെ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. അവരുടെ രഹസ്യങ്ങൾ പുറത്തുവിടാൻ തയ്യാറാണ്,” എന്നായിരുന്നു അൻവറിന്റെ പ്രസ്താവന.
അൻവറിന്റെ കരുത്ത് ജനങ്ങളാണെന്നും, ഇരു മുന്നണികളെയും പരാജയപ്പെടുത്താൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. “പിണറായിയും വി.ഡി സതീശനും ഒരു ഭാഗത്തും, ജനങ്ങൾ മറ്റൊരു ഭാഗത്തും,” എന്നായിരുന്നു അൻവറിന്റെ പ്രതികരണം. ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായി, സ്ഥാനാർഥിത്വ പത്രിക സമർപ്പിച്ച അൻവർ ശക്തമായ പ്രചാരണത്തിനൊരുങ്ങുകയാണ്
യുഡിഎഫ് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും, തനിക്കെതിരെ അപമാനകരമായ സമീപനം ഉണ്ടായതായും അൻവർ ആരോപിച്ചു. മുന്നണികൾ സഹകരിക്കില്ലെങ്കിൽ, നേതാക്കളുടെ രഹസ്യങ്ങൾ പുറത്തുവിടുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ ആവേശം നിറയ്ക്കുന്ന മത്സരമായി മാറിയിരിക്കുകയാണ്.
