വിജയകരമായ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി വീണ്ടും കശ്മീരിൽ തിരിച്ചെത്തി. ഇത്തവണ വിശ്രമിക്കാനും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനുമാണ്. ഗുൽമാർഗ് പർവതങ്ങളിൽ സ്കീയിംഗിനായി അദ്ദേഹം കുറച്ച് സമയം കണ്ടെത്തി. ഒരു പരിശീലകൻ ചിത്രീകരിച്ച് ട്വിറ്ററിലൂടെ പങ്കുവെച്ച വിഡിയോയിൽ കാശ്മീരിലെ മഞ്ഞുമലകളിൽ സ്കീയിംഗ് നടത്തുന്ന രാഹുലിനെ കാണാം. .
ഗുൽമാർഗിലെ മഞ്ഞ് മലകളിൽ സ്കീയിംഗ് ആസ്വദിക്കുന്ന രാഹുൽ ഗാന്ധി
- Post author:Web desk
- Post published:Thursday, 16 February 2023, 10:30
- Post category:National
- Post comments:0 Comments