
തിരുവനന്തപുരം: കണ്ണൂർ എംപി കെ സുധാകരന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കോൺഗ്രസിൽ നേതൃത്വം നിഷേധിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കോട്ടത്തിൽ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങളെ അനുസ്മരിച്ച്, നേതാവ് കെ സുധാകരൻ. എന്ന വ്യക്തിത്വത്തെ അദ്ദേഹം ശക്തമായി പിന്തുണച്ചു.

കണ്ണൂരിൽ കോൺഗ്രസ് പതാക ഉയർത്തി ജീവൻ ത്യജിച്ച നിരവധി പ്രവർത്തകരുടെ പോരാട്ടത്തിന്റെ പ്രതീകമാണ് സുധാകരനെന്ന് അദ്ദേഹം കുറിച്ചു. പദവികളേക്കാൾ വലിയതാണ് പ്രവർത്തകരുടെ മനസ്സിലുള്ള സ്ഥാനം എന്നും, സുധാകരൻ അത്രമേൽ സ്വാധീനമുള്ള നേതാവാണെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ മാങ്കൂട്ടത്തിൽ, നേതൃത്വം സുധാകരനെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചാൽ പ്രവർത്തകർ ആവേശത്തോടെ സ്വീകരിക്കുമെന്നും പറഞ്ഞു. അല്ലെങ്കിൽ സംസ്ഥാനമൊട്ടാകെ പ്രവർത്തകരെ ഏകോപിപ്പിക്കുന്ന നേതാവായി അദ്ദേഹം മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ നിലവിലെ ഭരണത്തിനെതിരെ ശക്തമായ പോരാട്ടത്തിന് പ്രവർത്തകരെ സജ്ജമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.