
പത്തനംതിട്ട:പുറത്താക്കപ്പെട്ട കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനു മൂന്നാമത്തെ ബലാത്സംഗ കേസിൽ പത്തനംതിട്ട സെഷൻസ് ജുഡീഷ്യൽ കോടതി ജാമ്യം അനുവദിച്ചു. 18 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷമാണ് രാഹുലിന് ജാമ്യം ലഭിച്ചത്.

നേരത്തെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് സെഷൻസ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്.
വിദേശ മലയാളിയായ യുവതി നൽകിയ പരാതിയിലാണ് രാഹുലിനെതിരെ മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ ഹോട്ടൽ മുറിയിൽ വച്ച് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് ഗർഭനിദ്രം നടത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം.
രാഹുൽ മാങ്കൂട്ടത്തിലിനു എതിരെ രണ്ട് ബലാത്സംഗ കേസുകൾ കൂടി നിലവിലുണ്ട്. ആദ്യ കേസിലെ ജാമ്യപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. രണ്ടാമത്തെ കേസിൽ നേരത്തെ സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.